വയനാട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി

വയനാട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി

വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും പലായനം ചെയ്ത നൂറുകണക്കിന് ആളുകളെയും അവരുടെ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് കേരളത്തിന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  

കേരളത്തിലെ വയനാട് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രതിജ്ഞാബദ്ധമാണ്. വ്യോമ നിരീക്ഷണത്തിനും ദുരിതാശ്വാസ ക്യാമ്പുകളും പ്രാദേശിക ആശുപത്രിയും സന്ദർശിച്ച ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പമുള്ള മോദി പുഞ്ചിരി മറ്റം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്തു.

കേന്ദ്രവും രാജ്യവും ദുരിതബാധിതർക്കൊപ്പം നിൽക്കുമെന്നും ദുരന്തനിവാരണ ഫണ്ട് ഉടൻ അനുവദിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി.

വയനാട് ദുരന്തമേഖലയിൽ പ്രധാനമന്ത്രിയെത്തി; ചൂരൽമലയിൽ 50 മിനിറ്റിലധികം നടന്നുകണ്ടു...
 ചൂരൽമല ∙ ഇനി ഒരുതുള്ളി കണ്ണീർമഴ താങ്ങാൻ ശേഷിയില്ലാത്ത മണ്ണാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുള്ളത്  ജനിച്ചുവളർന്നവരുടെ ചോരയിൽ കുതിർന്ന്, വേദനയിൽ പുളഞ്ഞ് തകർന്നുപോയൊരു ദേശം. ഇവിടെ പെയ്തിറങ്ങിയ വേദനകളെല്ലാം തൊട്ടറിഞ്ഞാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂരൽമലയുടെ മണ്ണിൽ ചവിട്ടി നടന്നത്; ദുരിതങ്ങൾ  നേരിട്ടു കണ്ടറിഞ്ഞത്.

മുൻകൂട്ടി നിശ്ചയിച്ച സമയക്രമങ്ങളെല്ലാം മറന്നാണു പ്രധാനമന്ത്രി.  ദുരന്തഭൂമിയിൽ വിങ്ങുന്ന ഹൃദയത്തോടെ നിന്നത്. ദുരന്തബാധിത മേഖലയിൽ 50 മിനിറ്റിലധികം നേരം അദ്ദേഹം ചെലവഴിച്ചു രാവിലെ 11.35നാണ് കണ്ണൂരിൽനിന്നു പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ചൂരൽമലയ്ക്കു മുകളിലെത്തിയത്.

പുഞ്ചിരി പുഞ്ചിരിമട്ടത്ത് ഉരുളിന്റെ പ്രഭവകേന്ദ്രമടക്കമുള്ള പ്രദേശങ്ങൾക്കു മുകളിലൂടെ പറന്നു. കോപ്റ്ററിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്നു.  ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ അദ്ദേഹത്തിനു ദുരന്തത്തെക്കുറിച്ചു വിശദീകരിച്ചു നൽകി. ഒരുവട്ടം കൂടി ചൂരൽമല മുതൽ പുഞ്ചിരിവട്ടം വരെയുള്ള പ്രദേശത്തിനു മുകളിലൂടെ സഞ്ചരിച്ചശേഷം 12.17ന് കൽപറ്റയിലിറങ്ങി  തുടർന്ന് കാറിൽ മേപ്പാടിയിലേക്കു തിരിച്ച പ്രധാനമന്ത്രി കള്ളാടി, പുത്തുമല വഴിയാണു ചൂരൽമലയിലെത്തിയത്.

ദുരന്തത്തിൽ തകർന്ന പ്രദേശങ്ങൾ കാണാനായി സ്കൂൾ റോഡിലൂടെ നടന്നു lഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ചെളിയും മരങ്ങളും ഒരുവശത്തേക്കു നീക്കി വഴിയൊരുക്കിയിരുന്നെങ്കിലും റോഡിൽ  ചെളി കട്ടിയായി കിടക്കുന്നുണ്ടായിരുന്നു. ഇതുവഴി നടന്ന അദ്ദേഹം തകർന്ന വെള്ളാർമല ഗവ. എച്ച്എസ്എസിലാണ്  ആദ്യമെത്തിയത്. ചീഫ് സെക്രട്ടറി വി.വേണു, എഡിജിപി എം.ആർ.അജിത്കുമാർ  കലക്ടർ ഡി.ആർ.മേഘശ്രീ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

മരങ്ങൾ വന്നടിഞ്ഞു തകർന്ന സ്കൂൾ കെട്ടിടം കണ്ട  തുടർന്ന് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണു തകർന്ന വീടുകൾ കണ്ടു. എഡിജിപി അജിത്കുമാറും കലക്ടർ മേഘശ്ര  അദ്ദേഹം ചീഫ് സെക്രട്ടറിയോട് വിദ്യാർഥികളുടെ തുടർപഠനത്തെക്കുറിച്ചു ചോദിച്ചു.... തുടർന്ന് കൂറ്റൻ പാറക്കല്ലുകളും മരങ്ങളും വീണു തകർന്ന വീടുകൾ കണ്ടു.

എഡിജിപി അജിത്കുമാറും  കലക്ടർ മേഘശ്രീയും സംഭവങ്ങൾ വിവരിച്ചു ചൂരൽമല പുഴയിൽ പട്ടാളം നിർമിച്ച ബെയ്‌ലി പാലത്തിൽനിന്ന് ഇരുകരകളിലും തകർന്ന വീടുകളെക്കുറിച്ചു തിരക്കി  പിണറായിയും സുരേഷ് ഗോപിയും അനുഗമിച്ചു. രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി  ചൂരൽമലയിൽനിന്നു നേരെ മേപ്പാടി സെന്റ് ജോസഫ്സ് ഗേൾസ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ  പ്രധാനമന്ത്രി അന്തേവാസികളുമായി സംസാരിച്ചു  ആശങ്കപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു

 ആശങ്കപ്പെടരുതെന്നും എല്ലാവരും കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.... കുട്ടികളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.  ക്യാംപിലെ ഡോക്ടർമാർ, കൗൺസലർമാർ, ഉദ്യോഗസ്ഥർ   ക്യാംപിലെ ഡോക്ടർമാർ, കൗൺസലർമാർ, ഉദ്യോഗസ്ഥർ  തുടങ്ങിയവരുമായി ചർച്ച നടത്തി. 25 മിനിറ്റ് ക്യാംപിൽ ചെലവഴിച്ച ശേഷം യാത്ര തുടർന്നു....

 

ആശ്വാസമേകി ആശുപത്രിയിൽ...

3.15ന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെത്തി ചികിത്സയിലുള്ള അനന്തിക, അരുൺ, അനിൽ l നൈസ, റെജിന തുടങ്ങിയവരെ ആശ്വസിപ്പിച്ചു. കുഞ്ഞു നൈസയോടൊപ്പം കളിച്ചും അനന്തികയോടു തമാശ പറഞ്ഞുമാണ് പ്രധാനമന്ത്രി സന്ദർശനം പൂർത്തിയാക്കിയത്. 3.40നു കൽപറ്റയിലേക്കു തിരിച്ചു....