പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയചിഹ്നം പ്രധാനമന്ത്രി അനാവരണം ചെയ്തു

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയചിഹ്നം പ്രധാനമന്ത്രി അനാവരണം ചെയ്തു

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയചിഹ്നം പ്രധാനമന്ത്രി അനാവരണം ചെയ്തു

പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച ദേശീയചിഹ്നം പ്രധാനമന്ത്രി അനാവരണം ചെയ്തു

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ച കൂറ്റൻ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. 9500 കിലോ ഭാരവും 6.5 മീറ്റർ ഉയരുവുമുള്ള ചിഹ്നം പൂർണ്ണമായും വെങ്കലം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്

പാർലമെന്റ് മന്ദിരത്തിന്റെ മദ്ധ്യഭാഗത്ത് മുകളിലായിട്ടാണ് ദേശീയചിഹ്നം സ്ഥാപിച്ചിരിക്കുന്നത്. ക്ലേ മോഡലിംഗ്, കമ്പ്യൂട്ടർ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിംഗ് തുടങ്ങി വിവിധ ഘട്ടങ്ങളിലായുളള പ്രവൃത്തികൾക്ക് ശേഷമാണ് ദേശീയ ചിഹ്നം പൂർത്തീകരിച്ചത്.

PM Modi inaugurates National Emblem atop new Parliament Building

അനാച്ഛാദനത്തിന് മുൻപ് നടന്ന പൂജയിൽ പ്രധാനമന്ത്രി പങ്കെടുത്തു. അശോകസ്തംഭത്തിൽ തിലക കുറി ചാർത്തുകയും പുഷ്പം വിതറുകയും ചെയ്തു. പുതിയ പാർലിമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങ് 2020 ഡിസംബർ 10നാണ് നടന്നത് . 2021 ഡിസംബറിൽ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഭൗതിക പുരോഗതി 35% ആയെന്നും 2022 ഒക്ടോബറോടെ പൂർത്തിയാക്കാൻ കഴിയുമെന്നും കേന്ദ്ര ഭവനമന്ത്രാലയം അറിയിച്ചിരുന്നു. അനാച്ഛാദന ചടങ്ങിൽ ലോകസഭ സ്പീക്കർ ഓം ബിർള, നഗരകാര്യമന്ത്രി ഹർദീപ് പുരി എന്നിവരും പങ്കെടുത്തു.

പാർലമെന്റ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ശ്രമജീവികളുമായി ഞാൻ ആശയവിനിമയം നടത്താറുണ്ടായിരുന്നു. അവരുടെ പ്രയത്നങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു, നമ്മുടെ രാജ്യത്തിന് അവർ നൽകിയ സംഭാവനകൾ എന്നും ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാർലമെന്റിന്റെ മേൽക്കൂരയിൽ പതിച്ച ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തുവെന്ന ബഹുമതി എനിക്ക് ലഭിച്ചു എന്ന വാക്യത്തോടെ പ്രധാനമന്ത്രി ചടങ്ങിന്റെ ചിത്രങ്ങളും പിന്നീട് ട്വിറ്ററിലൂടെ പുറത്തുവിട്ടു.