പ്രധാനമന്ത്രി കിസാൻ സമ്മാന് നിധി കർഷക രജിസ്ട്രേഷൻ ഇനി സ്വന്തമായും ചെയ്യാം Pradhan Mantri Kissan Samman Nidhi farmer registration can now be done on your own

Pradhan Mantri Krishi Samman Nidhi farmer registration can now be done on your own

പ്രധാനമന്ത്രി കിസാൻ  സമ്മാന് നിധി   കർഷക രജിസ്ട്രേഷൻ ഇനി സ്വന്തമായും ചെയ്യാം Pradhan Mantri   Kissan Samman Nidhi farmer registration can now be done on your own

കേന്ദ്ര സർക്കാരിന്റെ 6000 രൂപ തുടർന്ന് ലഭിക്കാനും മറ്റു കർഷകർക്ക് സബ്‌സിഡി ലഭിക്കാനും ഇപ്പോൾ രജിസ്റ്റർ ചെയ്യണം. അവസാന തീയതി 2025ജൂലൈ 30

കർഷക രജിസ്ട്രേഷൻ ഇനി സ്വന്തമായും ചെയ്യാം

കേന്ദ്ര സർക്കാരിന്റെ കർഷക രജിസ്ട്രേഷൻ ഇപ്പോൾ ഫാർമർ ലോഗിൻ വഴി സ്വന്തമായോ, കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെൻ്ററുകൾ(CSC) എന്നിവ വഴിയോ ചെയ്യാവുന്നതാണ്.

ഇതിനായി  https://klfr.agristack.gov.in/farmer-registry-kl/  എന്ന പോർട്ടലിൽ കയറുക.

ഇവിടെ official/ Farmer എന്നതിൽ Farmer Select ചെയ്യുക. ഇവിടെ താഴെ Create new Account ൽ ക്ലിക്ക് ചെയ്യണം.

അപ്പോൾ ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Aadhar - ekyc എന്നതിന് താഴെ ആധാർ നമ്പർ ടൈപ്പ് ചെയ്ത് കൊടുത്ത് സബ്മിറ്റ് ചെയ്യുക.

അപ്പോൾ നമ്മുടെ ആധാർ ലിങ്ക് ചെയ്തിരിക്കുന്ന ഫോണിലേക്ക് ഒരു ഒ ടി പി വരുന്നതാണ്. ഈ ഒടിപി നൽകി Verify ചെയ്യണം.

താഴെയായി ഫോൺനമ്പർ കൊടുക്കാനുള്ള സ്ഥലത്ത് ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക. അപ്പോഴും ഫോണിലേക്ക് ഒടിപി വരും. ഇത് നൽകി verify നൽകുക.

തുടർന്ന് താഴെയായി പാസ് വേർഡ് സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അവിടെ പാസ്‌വേഡ് സെറ്റ് ചെയ്യുക.

തുടർന്ന് വീണ്ടും ലോഗിൻ പേജിലേക്ക് പോയി Farmer ഓപ്ഷൻ സെലക്ട് ചെയ്യുക. യൂസർ ഐഡി യായി ഫോൺ നമ്പർ കൊടുക്കണം. പാസ്‌വേർഡ് നേരത്തേ സെറ്റ് ചെയ്തത് നൽകുക. തുടർന്ന് ക്യാപ്ച്ച കൊടുത്ത് ലോഗിൻ ചെയ്യാവുന്നതാണ്.

തുടർന്ന് താഴെ Register as farmer എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ കാണിക്കുന്ന Mobile Number Change Confirmation എന്നതിൽ No എന്ന് കൊടുക്കുക.

തൊട്ട് താഴെ Land ownership detailis ൽ owner എന്ന് സെലക്ട് ചെയ്യണം. തുടർന്ന് വരുന്ന Occupation details ൽ Agriculture Land owning farmer എന്നത് രണ്ടും Select ചെയ്യണം.

തുടർന്ന് താഴെ Land details ൽ Fetch Land details ൽ ക്ലിക്ക് ചെയ്യണം. District, Sub district, Village എന്നിവ സെലക്ട് ചെയ്ത് നൽകുക. ശേഷം കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ബ്ലോക്ക് നമ്പരും സർവ്വേ നമ്പറും നൽകി(ഉദാഹരണത്തിന് ബ്ലോക്ക് നമ്പർ 32 ഉം സർവ്വേ നമ്പർ 148 ഉം ആണെങ്കിൽ    032I148 എന്ന് നൽകണം. സബ് സർവ്വേ നമ്പർ കൊടുക്കേണ്ടതില്ല.) സബ്മിറ്റ് കൊടുക്കുമ്പോൾ കാണിക്കുന്ന Select owner identifier number എന്നതിൽ കരം ഒടുക്കിയ രസീതിൽ കാണിച്ചിരിക്കുന്ന ഭൂഉടമയുടെ പേരും മറ്റും കാണിക്കും. അത് കൃത്യമാണോയെന്ന് പരിശോധിച്ച് സെലക്ട് ചെയ്ത് സബ്മിറ്റ് കൊടുക്കണം.

തുടർന്ന് verifie all lands കൊടുക്കുക. ശേഷം Approving എന്നിടത്ത് Agriculture Revanue എന്നിടത്ത് Revanue എന്ന് Select ചെയ്യണം. ഇവിടെ ഒരു കാരണവശാലും Agriculture എന്ന് Select ചെയ്യരുത്. തുടർന്ന് proceed to e- Sign കൊടുക്കുക. അപ്പോൾ കാണുന്ന വിൻഡോയിൽ ചെക്ക്ബോക്സ് ടിക്ക് ചെയ്ത് താഴെ ആധാർ നമ്പർ കൊടുത്ത് Send otp കൊടുക്കുക. ഫോണിലേക്ക് വരുന്ന OTP നൽകി സബ്മിറ്റ് കൊടുത്ത് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.

????കേന്ദ്ര സർക്കാരിന്റെ കർഷക ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്ര സർക്കാരിൽ രജിസ്റ്റർ ചെയ്യണം. ഒരു UID നമ്പർ ലഭിക്കും.UID നമ്പർ ഉള്ളവർക്ക് മാത്രമേ ഇനി കേന്ദ്രസർക്കാരിന്റെ കൃഷി അനൂകൂല്യങ്ങൾലഭിക്കു. വർഷം 6000രൂപ ലഭിക്കുന്ന PM കിസാൻ സമ്മാൻ നിധി തുടർന്ന് ലഭിക്കാനും ഈ രെജിസ്ട്രേഷൻ ചെയ്യണം.  ഇത് പൂർത്തിയാക്കുന്നവർക്ക് കർഷകർക്ക് നേരിട്ട് കേന്ദ്ര സർക്കാർ അനൂകുല്യങ്ങൾ ലഭിക്കും.നമ്മുടെ വാർഡിലെ എല്ലാ വീടുകളിലും ഇത് അറിയിക്കണം. എല്ലാ കർഷക സബ്‌സിഡി ലോൺ, കിസ്സാൻ ക്രെഡിറ്റ് കാർഡ്, പകുതി വിലക്ക് കാർഷിക ഉപകരണങ്ങൾ /യന്ത്രങ്ങൾ ലഭിക്കുന്നതിനു കർഷകർ കേന്ദ്ര സർക്കാരിന്റെ ഈ കർഷക രെജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒരു വീടും വിട്ടു പോകരുത്. 6000രൂപ കിട്ടുന്ന കർഷകരെയും മറ്റ് കൃഷിക്കാരെയും രജിസ്റ്റർ ചെയ്യിക്കണം

https://klfr.agristack.gov.in/farmer-registry-kl/