റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോകനേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി  ന്യൂഡൽഹി:

രാജ്യത്തിന് റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ച ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി കുറിപ്പുകൾ പങ്കുവച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥി്‌യായി എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണിനും ആശംസകൾ അറിയിച്ച നേപ്പാൾ  പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, മൗറിഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നൗത്ത് എന്നിവർക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചത്.

സമൂഹമാദ്ധ്യമായ എക്സിലൂടെ കുറിപ്പുകൾ പങ്കുവച്ചത്  ‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഭാരതത്തിലെ പ്രിയപ്പെട്ട ജനങ്ങൾക്കും 75-ാമത് റിപ്പബ്ലിക് ദിനാശംസകൾ. രാജ്യത്തെ എല്ലാവരുടെയും ആരോഗ്യത്തിനും സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി പ്രർത്ഥിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ഇനിയും ദൃഢമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ കുറിച്ചു.

നേപ്പാളുമായുള്ള നീണ്ടകാലത്തെ സൗഹൃദം ഇന്ത്യയ്‌ക്ക് വിലപ്പെട്ടതാണ്. റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചതിന് നന്ദി എന്നായിരുന്നു  പ്രധാനമന്ത്രി എക്‌സിൽ കുറിച്ചത് ഭാരതം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ മഹത്തായ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാജ്യത്തെ സഹോദരി സഹോദരൻമാർക്കും എന്റെ ഊഷ്മളമായ ആശംസകൾ എന്നായിരുന്നു മോറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നത്തിന്റെ കുറിപ്പ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനായി കാത്തിരിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിനും  ഉഭകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനായി കാത്തിരിക്കുന്നു എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചത്. റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാക്രോണിനും