ദേശീയ വിധവാ പെൻഷൻ എങ്ങനെ ലഭിക്കും, അറിയാം വിശദാംശങ്ങൾ
നിങ്ങൾ ഒറ്റയ്‌ക്കല്ല, കേന്ദ്രസർക്കാർ കൂടെയുണ്ട്; ദേശീയ വിധവാ പെൻഷൻ; എങ്ങനെ ലഭിക്കും, അറിയാം വിശദാംശങ്ങൾ
കേന്ദ്രസർക്കാർ വിധവകൾക്കായി നടപ്പിലാക്കിയ ക്ഷേമ പദ്ധതിയാണ് ദേശീയ വിധവാ പെൻഷൻ. ഭർത്താവ് മരണപ്പെടുകയോ, 7 വർഷത്തിൽ അധികമായി ഭർത്താവിനെ കാണാനില്ലാത്തതോ, ഭർത്താവ് ഉപേക്ഷിച്ചു പോയിട്ട് 7 വർഷം കഴിഞ്ഞതും, പുനർവിവാഹിതരല്ലാത്തതുമായ 50 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് വിധവാ പെൻഷന് അപേക്ഷിക്കാം.
നിശ്ചിത പ്രായപരിധി ഇല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത ഫോറത്തിൽ തയ്യാറാക്കിയ അപേക്ഷ ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ സെക്രട്ടറിക്കാണ് സമർപ്പിക്കേണ്ടത് അപേക്ഷയുടെ കൂടെ വാർഡ് അംഗത്തിന്റെ ശുപാർശയും നൽകണം. പ്രതിമാസം
1600 രൂപയാണ് പെൻഷൻ തുക
> വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത് സർവ്വീസ്,
> കുടുംബ പെൻഷൻ വാങ്ങുന്നവരാകരുത്
> അഗതി മന്ദിരത്തിലെ അന്തേവാസി ആകാൻ പാടില്ല
> തുടർച്ചയായി രണ്ട് വർഷമെങ്കിലും കേരളത്തിൽ സ്ഥിരതാമസം ആയിരിക്കണം
ഹാജരാക്കേണ്ട രേഖകൾ......
> വയസ് തെളിയിക്കുന്ന രേഖകൾ
> റെസിഡൻഷ്യൻ സർട്ടിഫിക്കറ്റ്
> വരുമാന സർട്ടിഫിക്കറ്റ്
> ആധാർ- റേഷൻ കാർഡ് കോപ്പി വിധവയാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖ