അയോദ്ധ്യാപതിക്ക് കിരീടവും അം​ഗവസ്ത്രവും

അയോദ്ധ്യാപതിക്ക് കിരീടവും അം​ഗവസ്ത്രവും

രാം ലല്ലയെ വണങ്ങി നരേന്ദ്രൻദണ്ഡനമസ്കാരം ചെയ്ത് പ്രധാനസേവകൻ

നീണ്ട തപസ്യക്കൊടുവിൽ രാമനെത്തി'; അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് മോദി

അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. ഇത് വെെകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിൻ്റെ മാത്രമല്ല വിനയത്തിൻ്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അയോദ്ധ്യാപതിക്ക് കിരീടവും അംഗവസ്ത്രവും

; പ്രധാനസേവകൻ രാമമന്ദിരത്തിൽ  രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനസേവകൻ അയോദ്ധ്യ രാമക്ഷേത്രത്തിൽ. കീരിടവും അം​ഗവസ്ത്രവുമായാണ് അദ്ദേഹം എത്തിയത് സ്വർണ്ണ നിറത്തിലുള്ള കുർത്തയും വെള്ള നിറത്തിലുള്ള ധോത്തിയും ധരിച്ചാണ് പ്രധാനമന്ത്രിയെത്തിയത് /ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും അദ്ദേഹത്തിനൊപ്പം ചടങ്ങുകളിൽ സംബന്ധിച്ചു. പുലർച്ചെ മുതൽ ആഘോഷ തിമിർപ്പിലാണ് അയോദ്ധ്യാപുരി. പൂക്കൾ കൊണ്ട് അലങ്കരിച്ച വീഥിയിലൂടെയാണ് പ്രധാന സേവകനെത്തിയത്. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് 12.20 മുതൽ നടക്കും. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ‌ രാംലല്ല വി​ഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. ഉച്ചയ്‌ക്ക് 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലാകും രാംലല്ലയുടെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്നത്.

പൂർണ സമർപ്പണം; ; രാം ലല്ലയെ വണങ്ങി നരേന്ദ്രൻദണ്ഡനമസ്കാരം ചെയ്ത് പ്രധാനസേവകൻ

രാം ലല്ലയുടെ അനു​ഗ്രഹം തേടി പ്രധാനസേവകൻ. ക്ഷേത്രത്തിൽ ആരതി നടത്തി ദണ്ഡനമസ്കാരം ചെയ്തു ക്ഷേത്രത്തിലെ സന്ന്യാസിമാരു‌ടെ അനു​ഗ്രവും അദ്ദേഹം തേടി. മാലയിട്ടാണ് അവർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രായമായവരുടെ പാദം തൊട്ട് നമസ്കാരിക്കുകയും ചെയ്തു ക്ഷേത്രത്തിലെ സന്ന്യാസിമാരു‌ടെ അനു​ഗ്രവും അദ്ദേഹം തേടി. മാലയിട്ടാണ് അവർ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രായമായവരുടെ പാദം തൊട്ട് നമസ്കാരിക്കുകയും ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ രാം ലല്ലയ്‌ക്ക് പ്രാർഥന നടത്തി സ്വർണ്ണ നിറത്തിലുള്ള കുർത്തയും വെള്ള നിറത്തിലുള്ള ധോത്തിയും ധരിച്ചാണ് പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തിയത്.

നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിലല്ല, ഭവ്യമന്ദിരത്തിലാണ്; രാമൻ വിവാദമല്ല, സമാധാനമാണ്, ഈ ദിനം വെറുമൊരു തീയതിയല്ല, യുഗാരംഭമാണ്: പ്രധാനമന്ത്രി......

“ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുകയാണ്.. നീണ്ട തപസ്യക്കൊടുവിൽ നമ്മുടെ രാമൻ എത്തിയിരിക്കുന്നു.. നീണ്ടകാലത്തെ ബലിദാനങ്ങൾക്കും ത്യാഗങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുകയാണ്. നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിനകത്തല്ല. നമ്മുടെ രാംലല്ല ഭവ്യമന്ദിരത്തിലാണ്. ഏറെ വൈകാരികമായ നിമിഷമാണിത്. പുതിയകാലഘട്ടത്തിന്റെ ഉദയം.. പുതിയ ഇതിഹാസം ഇവിടെ കുറിക്കപ്പെടുന്നു.. 

അയോദ്ധ്യക്കും സരയുവിനും പ്രാണാമം.. സീതാദേവിക്കും ഭരതശത്രുഘ്‌നന്മാർക്കും ലക്ഷ്മണനും പ്രണാമം.. പ്രാണപ്രതിഷ്ഠാ ദിനം ആയിരം വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടും. ജനുവരി 22ന്റെ സൂര്യോദയം രാജ്യത്തിന് അതിമനോഹരമായ പ്രഭയാണ് ചൊരിഞ്ഞിരിക്കുന്നത്. 2024 ജനുവരി 22 എന്ന ദിനം കലണ്ടറിലെ വെറുമൊരു തീയതിയല്ല, പുതിയ കാലചക്രത്തിന്റെ തുടക്കമാണ്  ഭഗവാൻ ശ്രീരാമനോട് ഈയവസരത്തിൽ ഞാൻ ക്ഷമാപണം നടത്തുകയാണ്. നമ്മുടെ ശ്രമങ്ങളിൽ ചെറിയ പോരായ്മകൾ സംഭവിച്ചിരിക്കാം.. ഭവ്യമന്ദിരം യാഥാർത്ഥ്യമാകാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു. ഒടുവിൽ ഇന്നത് യാഥാർത്ഥ്യമായിരിക്കുകയാണ്. ക്ഷേത്രനിർമ്മാണത്തിന് വർഷങ്ങളെടുത്തതിന് ഭഗവാൻ ശ്രീരാമനോട് ഈയവസരത്തിൽ ഞാൻ ക്ഷമാപണം നടത്തുകയാണ്. നമ്മുടെ ശ്രമങ്ങളിൽ ചെറിയ പോരായ്മകൾ സംഭവിച്ചിരിക്കാം.. ഭവ്യമന്ദിരം യാഥാർത്ഥ്യമാകാൻ നൂറ്റാണ്ടുകൾ വേണ്ടിവന്നു. ഒടുവിൽ ഇന്നത് യാഥാർത്ഥ്യമായിരിക്കുകയാണ്. ക്ഷേത്രനിർമ്മാണത്തിന് വർഷങ്ങളെടുത്തതിന് ഞാനാഗ്രഹിക്കുകയാണ്.

ത്രേതായുഗത്തിൽ 14 വർഷമായിരുന്നു രാമന് മാറിനിൽക്കേണ്ടി വന്നത്. എന്നാൽ ഈ യുഗത്തിൽ നൂറ്റാണ്ടുകളോളം രാമന് അയോദ്ധ്യയെ വേർപിരിയേണ്ടി വന്നു. നമ്മുടെ അനേകം  തലമുറകളായിരുന്നു അതിന് സാക്ഷ്യം വഹിച്ചത്. ശ്രീരാമപ്രഭുവിന്റെ ഭക്തർ ഈ ചരിത്രനിമിഷത്തെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണിലുള്ള രാമഭക്തർ ഈ പുണ്യമൂഹൂർത്തത്തെ. ഹൃദയത്തോട് ചേർത്തുവയ്‌ക്കുമെന്ന് എനിക്കുറപ്പുണ്ട്. സാഗരം മുതൽ സരയൂ വരെ യാത്ര ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു.

ഈ യാത്രയിലെല്ലാം രാമന്റെ തിരിച്ചുവരവിനായുള്ള ആഘോഷം എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞതാണ് രാമൻ വിവാദമല്ല, സമാധാനമാണ്.. രാമൻ നീതിയാണ്, രാമൻ സ്ഥായിയാണ്, രാമൻ വിശ്വമാണ്.. ഭാരതത്തെ നയിക്കാൻ ഇനി അയോദ്ധ്യയിൽ രാമനുണ്ട്. ഭാരതത്തിന്റെ വിശ്വാസമാണ് രാമൻ. ഭാരതത്തിന്റെ നിയമവും അന്തസ്സും കീർത്തിയും പ്രഭയുമെല്ലാം രാമൻ തന്നെ.

. രാമനാണ് നമ്മുടെ നേതാവ്.. രാമൻ ശാശ്വതമാണ്.  ശ്രീരാമചന്ദ്രൻ ഇവിടെ ആദരിക്കപ്പെടുമ്പോൾ വരാനിരിക്കുന്ന ആയിരമായിരം വർഷങ്ങൾ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.. രാജ്യത്തിന്റെ ഉജ്ജ്വലഭാവിക്ക് ഇവിടെ തുടക്കമാവുകയാണ്. ഈ നിമിഷം വിജയത്തിന്റെ മാത്രമല്ല, വിനയത്തിന്റെ കൂടിയാണ്.