ത്രിവേണിയിലെ ഗംഗാജലം മൗറീഷ്യസിലേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനതയ്‌ക്ക് മോദിയുടെ സ്നേഹസമ്മാനം

ത്രിവേണിയിലെ ഗംഗാജലം മൗറീഷ്യസിലേക്ക് കൊണ്ടുവന്ന് പ്രധാനമന്ത്രി; മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്ത ജനതയ്‌ക്ക് മോദിയുടെ സ്നേഹസമ്മാനം....
LIVE: PM Modi attends community programme in Mauritius
പോർട്ട് ലൂയിസ് : മൗറീഷ്യസിലെ ജനങ്ങൾക്കായി ഗംഗാജലം എത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രയാഗ് രാജിൽ കഴിഞ്ഞ മാസം സമാപിച്ച മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ മൗറീഷ്യസ് ജനതയ്‌ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി ഗംഗാജലം കൊണ്ടുവന്നത്. രാജ്യത്തിലെ പലർക്കും ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് താൻ ഈ പുണ്യജലം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പോർട്ട് ലൂയിസിൽ സംഘടിപ്പിച്ച.
പൊതുപരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “66 കോടി ജനങ്ങൾ പങ്കെടുത്ത ലോകത്തിലെ ഏറ്റവും വലിയ മഹാകുംഭമേള എല്ലാവരെയും അത്ഭുതപ്പെടുത്തി. മൗറീഷ്യസിലെ നിരവധി കുടുംബങ്ങൾക്ക് കുംഭമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. അവരുടെ മാനിസകബുദ്ധിമുട്ടിനെ കുറിച്ച് എനിക്ക് മനസിലാക്കാൻ സാധിക്കും. നിങ്ങൾക്കായി ഞാൻ കൊണ്ടുവന്ന പുണ്യജലം ഗംഗാ തലാബ് നദിയിൽ ലയിപ്പിക്കും. ഗംഗാമാതാവിന്റെ അനുഗ്രത്താൽ മൗറീഷ്യസ് പുരോഗതിയുടെ പുതിയ ഉയരങ്ങളിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു”...
PM Modi in Mauritius
1998 -ൽ അന്താരാഷ്‌ട്ര രാമായണ കോൺഫറൻസിൽ പങ്കെടുക്കാൻ ഞാൻ മൗറീഷ്യസിൽ എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഞാൻ അനുഭവിച്ച അതേ വിശ്വാസം ഇന്നും എനിക്ക് അനുഭവിക്കാൻ കഴിയുകയാണ്. അയോദ്ധ്യയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ മൗറീഷ്യസിലെ ജനങ്ങളുടെ വികാരങ്ങൾ ഞങ്ങൾ കണ്ടിരുന്നു. അന്ന് മൗറീഷ്യസ് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അർദ്ധ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറയാണ് ഈ വിശ്വാസമെന്നും പ്രധാനമന്ത്രി പറഞ്ഞു.......
“അതിരുകളില്ലാത്ത ബന്ധം; വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ നിലകൊണ്ടു”; മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ ആദ്യം പ്രതികരിക്കുന്നത് ഇന്ത്യ..
പോർട്ട് ലൂയിസ്: ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധത്തിന് അതിരുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്‌ക്കും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഇന്ത്യയുടെ മേൽ പൂർണ അവകാശമുള്ള രാജ്യമാണ് മൗറീഷ്യസെന്നു...പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ സമുദ്രമേഖലയിലെ പ്രധാനപങ്കാളിയാണ് മൗറീഷ്യസ്.
എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം പുതിയ ഉയരങ്ങളിലെത്തും. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള......സഹകരണം സർക്കാർ, സ്വകാര്യ മേഖലകളിലൂടെ വ്യക്തമായി കാണാൻ കഴിയുന്നു. പ്രകൃതിദുരന്തമായാലും കോവിഡ് മഹാമാരി ആയാലും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ ഒരു കുടുംബം പോലെ ഞങ്ങൾ എപ്പോഴും പരസ്പരം നിലകൊണ്ടിട്ടുണ്ട്”
കൊവിഡ് മഹാമാരിയിൽ അകപ്പെട്ടിരുന്നപ്പോൾ ഒരു ലക്ഷം വാക്സിനുകളും അവശ്യ മരുന്നുകളും മൗറീഷ്യസിൽ വിതരണം ചെയ്ത ആദ്യ രാജ്യമായിരുന്നു ഇന്ത്യ. മൗറീഷ്യസ് പ്രതിസന്ധി നേരിടുമ്പോൾ, ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ്. മൗറീഷ്യസ് പുരോഗതി കൈവരിക്കുമ്പോൾ......ആദ്യം ആഘോഷിക്കുന്നതും ഇന്ത്യയാണ്”.
ആചാരപരമായ സ്വീകരണത്തിന് പ്രധാനമന്ത്രി നവീൻചന്ദ്രയോടും മൗറീഷ്യസ് സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിക്കുന്നു. ഒരിക്കൽ കൂടി മൗറീഷ്യസിന്റെ ദേശീയ ദിനത്തിൽ......മുഖ്യാതിഥിയായി പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. 140 കോടി ഇന്ത്യക്കാരുടെ പേരിൽ നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. Tags
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, "Mauritius is not just a partner country. For us, Mauritius is family." He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.
Read more at: https://janamtv.com/80979073//