ഭൂപേന്ദ്ര പട്ടേലിന് ആശംസകൾ അർപ്പിച്ച് നരേന്ദ്രമോദി Congratulations to Bhupendra Bhai on taking oath as CM of Gujarat

ഭൂപേന്ദ്ര പട്ടേലിന് ആശംസകൾ അർപ്പിച്ച് നരേന്ദ്രമോദി

ഭൂപേന്ദ്ര പട്ടേലിന് ആശംസകൾ അർപ്പിച്ച് നരേന്ദ്രമോദി Congratulations to Bhupendra Bhai on taking oath as CM of Gujarat

ഭൂപേന്ദ്ര പട്ടേലിന് ആശംസകൾ അർപ്പിച്ച് നരേന്ദ്രമോദി

ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും ഊർജ്ജസ്വലമായ ടീം ; ഭൂപേന്ദ്ര പട്ടേലിന് ആശംസകൾ അർപ്പിച്ച് നരേന്ദ്രമോദി

 ഗാന്ധിനഗർ : മഹാഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ ബിജെപി ഗുജറാത്ത് ഘടകത്തിനേയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ഭരണതുടർച്ചയോടെ അധികാരമേറ്റ ചടങ്ങിന് ശേഷമാണ് നരേന്ദ്രമോദിയുടെ അഭിനന്ദനം. ഗുജറാത്തിന് ലഭിച്ചിരിക്കുന്നത് ഏറ്റവും കരുത്തുറ്റ ടീമിനെ യാണെന്നും മികച്ച പ്രവർത്തനമാണ് സംസ്ഥാനത്ത് ബിജെപി കാഴ്ചവെച്ചതെന്നും നരേന്ദ്രമോദി ആശംസിച്ചു ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റ് കോംപ്ലക്‌സിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയാണ് പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്തിലെ ബിജെപിയുടെ അധികാരതുടർച്ചയ്‌ക്ക് സാക്ഷിയാകാൻ എത്തിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, സ്മൃതി ഇറാനി എന്നിവർ സന്നിഹിതരായിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയും മറ്റ് ബിജെപി സംഘടനാ ചുമതലക്കാരും ചടങ്ങിൽ വിശിഷ്ടാതിഥികളായി സംസ്ഥാന സർക്കാറിന്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.

ഓരോ നിയോജകമണ്ഡലത്തിലും നടത്തിയ ചിട്ടയായ തിരഞ്ഞെടുപ്പ് പ്രചാരണവും പാർട്ടി യോഗങ്ങളുമാണ് 156 സീറ്റുകളെന്ന സർവകാല റെക്കോഡിലേയ്‌ക്ക് ഭരണ തുടർച്ച നേടാൻ ബിജെപിയ്‌ക്ക് കരുത്ത് പകർന്നത്. 

Read more at: https://janamtv.com/80639891/