രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും  

Prime Minister Narendra Modi will lay the foundation stone for the renovation of 508 railway stations in the country

രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും  

508 സ്റ്റേഷനുകളിൽ ഒരേ സമയം ശിലാസ്ഥാപനം, കേരളത്തിൽ നിന്ന് 35 സ്റ്റേഷനുകൾ; ചരിത്രമാകാൻ അമൃത് ഭാരത് പദ്ധതി  ചടങ്ങിന് മാറ്റുകൂട്ടാൻ നാടൻ കലാരൂപങ്ങളും.

 ന്യൂഡൽഹി: അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിൽ മുഖം മിനുക്കാനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും  ഓഗസ്റ്റ് 6-ന് ഓൺലൈനായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

24,470 കോടി രൂപ ചെലവിൽ 2025-ഓടെയാകും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുക. പ്രാദേശിക സംസ്‌കാരം, പൈതൃകം  വാസ്തുവിദ്യ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാകും സ്‌റ്റേഷൻ കെട്ടിടങ്ങളുടെ രൂപകൽപ്പന. ഇത്രയധികം റെയിൽവേ സ്റ്റേഷനുകൾ ആദ്യമായാണ് ഒരേ സമയം നവീകരിക്കുന്നതെന്നും  അതുകൊണ്ട് തന്നെ ഇത് ചരിത്രപരമായ സംഭവമാകുമെന്നും റെയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിരീക്ഷണവും ദർശനവുമാണ് ഇവയുടെ നവീകരണത്തിലേക്ക് എത്തിച്ചതെന്ന്  റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കി. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തർപ്രദേശിലും രാജസ്ഥാനിലും 55. /വീതവും ബിഹാറിൽ 49, മഹാരാഷ്‌ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മദ്ധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാർഖണ്ഡിൽ 20 ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയിൽ 15-ഉം കർണാടകയിൽ 13-ഉം കേരളത്തിൽ 35 സ്റ്റേഷനുകളും നവീകരിക്കും.

/പാലക്കാട് ഡിവിഷനിൽ കണ്ണൂർ ഉൾപ്പെടെ 16 സ്‌റ്റേഷനുകളുണ്ട്. ഇതിൽ ആറെണ്ണത്തിന്റെ ശിലാസ്ഥാപനച്ചടങ്ങാണ് നാളെ നടക്കുക. സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളിൽ അമൃത് പദ്ധതിയുടെ  /ശിലാസ്ഥാപനം നടക്കും. ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, നാഗർകോവിൽ എന്നീ സ്‌റ്റേഷനുകളിൽ രാവിലെ എട്ട് മുതൽ ആഘോഷം ആരംഭിക്കും  ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉൾപ്പെടെയുള്ള കലകളുണ്ടാകും. ഓരോ സ്‌റ്റേഷനിലും മന്ത്രിമാർ, എംപിമാർ ഉൾപ്പട്ട ജനപ്രതിനിധികൾ പങ്കെടുക്കുന്നതിന്റെ

ഷെഡ്യൂൾ /റെയിൽവേ പുറത്തിറക്കി. ഷൊർണൂരിൽ രണ്ട് മന്ത്രിമാരടക്കം ആറ് പേരെയാണ് ക്ഷണിച്ചത്. തിരൂർ സ്റ്റേഷനിൽ കൗൺസിലറടക്കം എട്ട് പേരുണ്ടാകും. വടകരയിൽ മന്ത്രിമാരടക്കം പത്ത് പേരുണ്ടാകും /കാസർകോട് സ്‌റ്റേഷനിൽ നാല് പേരും മംഗളൂരുവിൽ കർണാടക മന്ത്രിയടക്കം ഏഴ് പേരും പങ്കെടുക്കും.......

Coutesy Janam News