ഭാരതം ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും
ഭാരതം ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും; ലോകമെമ്പാടുമുള്ള വിദഗ്ധർ ഇക്കാര്യം അംഗീകരിക്കുന്നു: പ്രധാനമന്ത്രി.
പനാജി: ഭാരതം ഉടൻ തന്നെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും ലോകമെമ്പാടുമുള്ള വിദഗ്ധർ ഇക്കാര്യം വിശ്വാസിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ രാജ്യത്തിന്റെ വളർച്ചയിൽ ഊർജ മേഖലയും സുപ്രധാന പങ്കുവഹിക്കുന്നു. ഇതിനോടക...
/തന്നെ മൂന്നാമത്തെ വലിയ ഊർജ്ജ ഉപഭോക്താവായി ഇന്ത്യ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ സംഘടിപ്പിച്ച എനർജി വീക്ക് 2024 സമ്മേളത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി /ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ തന്നെ ഇന്ത്യയുടെ ജിഡിപി നിരക്ക് 7.5 ശതമാനം വർദ്ധിച്ചു. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി മാറിയിരിക്കുന്നു.
ഭാരതം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ...... ഉപഭോക്താവും മൂന്നാമത്തെ വലിയ എൽപിജി ഉപഭോക്താവുമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ എൽഎൻഡി ഇറക്കുമതി ചെയ്യുന്നതിൽ നാലാമതാണ് നമ്മുടെ രാജ്യം.
ലോകത്തിലെ വലിയ ഓട്ടോമൊബൈൽ വിപണിയിലും നാലാം സ്ഥാനത്താണ് നാമുള്ളത്. ഇരുചക്ര വാഹനങ്ങളുടെ വിപണിയിൽ പുതിയ റെക്കോർഡുകാണ് ഇന്ത്യ നേടിയിരിക്കുന്നത്...... ഇലക്ട്രോണിക് വാഹന വിപണിയിലും ഇന്ത്യ മുന്നിലുണ്ട്.
ആതിഥ്യമര്യാദയ്‌ക്ക് പേരുകേട്ടയിടമാണ് ഗോവ. ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്തുന്നു. ലോകമെമ്പാടും ഗോവയുടെ സൗന്ദര്യത്തിലും സംസ്‌കാരത്തിലും മതിപ്പുളവാക്കുന്നു. പ്രധാനമന്ത്രി പറഞ്ഞു.
Delighted India Projects