പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ

പ്രധാനമന്ത്രിയെ സ്വീകരിക്കാൻ യുഎഇ; ‘അഹ്ലാൻ മോദിയുടെ’ ബുക്കിംഗ് 65,000 കടന്നു; രജിസ്‌ട്രേഷൻ അവസാനിപ്പിച്ച് സംഘാടകർ

അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ യുഎഇയിൽ ഒരുക്കുന്ന ‘അഹ്ലാൻ മോദി’ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ അവസാനിപ്പിച്ച് സംഘാടകർ.

ബുക്കിംഗ് 65,000 പിന്നിട്ടതോടെയാണ് ബുക്കിംഗ് നിർത്തിവച്ചത്. ഈ മാസം 13-ന് അബുദാബി സായിദ് /സ്‌പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലാൻ മോദി’ സമ്മേളനം നടക്കുന്നത്.

യുഎഇയിൽ നടക്കുന്ന ഏറ്റവും വലിയ പ്രവാസി പൊതുസമ്മേളനമായി ‘അഹ്ലാൻ മോദിയെ’ മാറ്റാനുള്ള ഒരുക്കത്തിലാണെന്ന് സംഘാടകർ. 150-ലേറെ പ്രവാസി സംഘടനകളുടെ /നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

സമ്മേളനത്തിൽ എണ്ണൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാനായുള്ള രജിസ്ട്രേഷനിൽ വലിയ ജനബാഹുല്യമാണ് കാണാനായത് /സമ്മേളനത്തിലേക്കുള്ള കലാസാംസ്‌കാരിക പരിപാടികളുടെ പരിശീലനം ദുബായിൽ പുരോഗമിക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളുടെ തനതു പരിപാടികൾ ചേർത്ത് ആവിഷ്‌ക്കരിക്കുന്ന കലാവിരുന്നിൽ നിരവധി അത്ഭുതങ്ങളാണ് ഒളിപ്പിച്ചിരിക്കുന്നത്. മറുനാട്ടിൽ /നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടിയാകും ഇത്. ഇന്ത്യയുടെയും യുഎഇയുടെയും സൗഹൃദ ബന്ധത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും ഇഴയടുപ്പം പരിപാടികളിൽ നിറയും.

ആയിരക്കണക്കിന് തൊഴിലാളികളും മറുനാട്ടിൽ നരേന്ദ്രമോദിയെ കാണാനെത്തും....... ഫെബ്രുവരി 13 യുഎഇയിൽ എത്തുന്ന പ്രധാനമന്ത്രി 14 ന് അബുദാബിയിലെ ബാപ്‌സ് സ്വാമിനാരായൺ ക്ഷേത്രം ഉദ്ഘാടനം ചെയ്യും.

2015 ഓഗസ്റ്റിലാണ് ദുബായ്-അബുദാബി ഹൈവേയിൽ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലം ക്ഷേത്രം പണിയാൻ യുഎഇ സർക്കാർ അനുവദിച്ചത്. പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ യുഎഇ സന്ദർശന വേളയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പ്രഖ്യാപനം നടത്തിയത്