മുജെ ചൽത്തേ ജാനാ ഹേ Muje Chalthe Jana Ho

മുജെ ചൽത്തേ ജാനാ ഹേ Muje Chalthe Jana Ho

മുജെ ചൽത്തേ ജാനാ ഹേ Muje Chalthe Jana Ho

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ വൈറലാകുന്നു; ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണതുടർച്ച വിവരിക്കുന്ന കാർട്ടൂൺ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. 2014 മുതൽ ഇന്നുവരെയുള്ള പ്രധാനമന്ത്രിയുടെ യാത്രയും കേന്ദ്ര സർക്കാരിന്റെ എല്ലാ പ്രധാന നേട്ടങ്ങളും പ്രതിപക്ഷ പാർട്ടികളുടെ പരാജയപ്പെട്ട ആക്രമണങ്ങളും വിവരിക്കുന്ന ആനിമേറ്റഡ് വീഡിയോയാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്. ബിജെപിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘മുജെ ചൽത്തേ ജാനാ ഹേ…’; പ്രധാനമന്ത്രിയുടെ ആനിമേറ്റഡ് വീഡിയോ

2014-ൽ നരേന്ദ്രമോദി അധികാരത്തിൽ എത്തുന്നതിന് മുമ്പ് ചായക്കടക്കാരൻ എന്ന് പറഞ്ഞു കളിയാക്കിയ കോൺ​ഗ്രസ്. എന്നാൽ കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികളുടെ അവഹേളനങ്ങളെ മറി കടന്ന് മോദി പ്രധാനമന്ത്രിയാകുന്നു. പിന്നീട് കോൺ​ഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയെ അവഹേളിക്കുകയും അദ്ദേഹത്തിനെതിരെ പല ആരോപണങ്ങൾ തൊടുത്തു വിടുകയും ചെയ്യുന്നു. ആ സമയത്തും തന്റെ ജനയുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ളപദ്ധതികളുമായി പ്രധാനമന്ത്രി മുന്നോട്ടു പോകുന്നു. 


റാഫേൽ അടക്കമുള്ള വിഷയങ്ങൾ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയും ഉന്നയിക്കുന്നു. എന്നാൽ, സ്വച്ഛ് ഭാരത് മിഷൻ, പ്രധാനമന്ത്രി മുദ്ര യോജന, ഉജ്ജ്വല യോജന, ജൻ ധന് യോജന, ജീവൻ ജ്യോതി ബീമ യോജന, പിഎം ആവാസ് യോജന, ഫസൽ ബീമ എന...
എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ ജനങ്ങൾക്ക് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. അവസാനം കോൺ​ഗ്രസിന്റെ ആരോപണങ്ങളെ എല്ലാം തള്ളിക്കളഞ്ഞ് രണ്ടാം തവണയും നരേന്ദ്രമോദി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുത്തു.......

രണ്ടാം തവണ അധികാരത്തിലെത്തിയപ്പോൾ, സർക്കാരിന് നേരിടേണ്ടി വന്നത് കൊറോണ മഹാമാരിയെയാണ്. യുഎസ് നിർമ്മിത വാക്‌സിനുകളേക്കാൾ കൊറോണ മഹാമാരിയെ മറികടക്കാൻ മോദി ‘ഇന്ത്യൻ വാക്സിൻ’ തിരഞ്ഞെടുത്തു.

അങ്ങനെ ജനങ്ങൾക്ക്...വാക്സിൻ സൗജന്യമായി നൽകി. ഇതെല്ലാം പിന്നിട്ടുകൊണ്ട് നരേന്ദ്രമോദിയുടെ യാത്ര തുടരുകയാണ്. അപകീർത്തികളിലും അവഹേളനങ്ങളിലുമൊന്നും തളരാതെ ലോക സമ്പദ്‍വ്യവസ്ഥയിൽ ഇന്ത്യ......

മുന്നിലെത്തിക്കാൻ പ്രധാനമന്ത്രി പടികൾ കേറുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ബിജെപി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോ വൈറലാകുകയാണ്.......