പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി Kerala CM Pinarayi Vijayan to meet PM Narendra Modi Dec 27
പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി Kerala CM Pinarayi Vijayan to meet PM Narendra Modi Dec 27
പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി Kerala CM Pinarayi Vijayan to meet PM Narendra Modi 2022 Dec 27
പ്രധാനമന്ത്രിയെ സന്ദർശിച്ച് മുഖ്യമന്ത്രി; സമ്മാനമായി കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷവും
ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാൻ അനുമതി തേടിയിരുന്നു. ഇന്ന് രാവിലെ ആയിരുന്നു കൂടിക്കാഴ്ച കസവുവേഷ്ടിയും കഥകളിയിലെ കൃഷ്ണവേഷത്തിന്റെ രൂപവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ പുറത്തുവിട്ടു കോവിഡ് പ്രതിരോധത്തിനുളള മുന്നൊരുക്ക നടപടികളും ദേശീയപാത വികസനത്തിന്റെ വിവരങ്ങളും ചർച്ചയിൽ ഇടംപിടിച്ചു.
സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 10.30 നായിരുന്നു കൂടിക്കാഴ്ച. കെ റെയിൽ പദ്ധതിക്ക് അനുമതി നൽകുന്ന വിഷയവും ബഫർസോൺ വിഷയവും മുഖ്യമന്ത്രി ചർച്ചയിൽ ഉന്നയിച്ചതായാണ് സൂചന. ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. സുപ്രീംകോടതിയിൽ ഉൾപ്പെടെ വിഷയം പരിഗണനയ്‌ക്ക് വരുമ്പോൾ പിന്തുണയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാനായി വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചതായി സൂചനയുണ്ട്.......
Read more at: https://janamtv.com/80645051/