2024 ലെ ലോക ഗവൺമെന്റ് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും
2024-ലെ ലോക ഗവൺമെന്റ് ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ഒപ്പം അബുദാബി ക്ഷേത്ര ഉദ്ഘാടനവും നിർവഹിക്കും.
ന്യൂഡൽഹി: ഫെബ്രുവരി 14-ന് ദുബായിൽ നടക്കുന്ന 2024-ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രിയെ ലോക ഗവൺമെന്റ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനായി ക്ഷണിക്കുന്നത്. 2018ലായിരുന്നു ആദ്യ ഉച്ചകോടി നടന്നത്. ആഗോള പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹാര നടപടികൾ കണ്ടെത്തുന്നതിനുമാണ് ലോക ഗവൺമെന്റ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ നയരൂപകർത്താക്കൾ, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനമാണ് ലോക ഗവൺമെന്റ് ഉച്ചകോടി ഈ മാസം 12 മുതൽ 14 വരെയാണ് ഉച്ചകോടി നടക്കുന്നത്. ജനുവരി 12-ന് ഗുജറാത്തിൽ നടന്ന പത്താമത് വൈബ്രൻ്റ് ഗുജറാത്ത് പതിപ്പിൽ യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനായിരുന്നു മുഖ്യാതിഥിയായെത്തിയത്.......
14-ാം തീയത ദുബായിലെത്തുന്ന പ്രധാനമന്ത്രി അബുദാബി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. സ്വാമിനാരായൺ പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവായിരുന്ന പ്രമുഖ് സ്വാമി മഹാരാജിന്റെ സ്വപ്നമാണ് വർഷങ്ങള്‍ക്കിപ്പുറം യഥാർത്ഥ്യമാവുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ ഭരണാധികാരികളുമായുള്ള ഊഷ്മളമായ ബന്ധത്തിലൂടെയാണ് ലക്ഷക്കണക്കിന് പ്രവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നത്
പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശന വേളയിലായിരുന്നു ക്ഷേത്രം നിർമ്മിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടന്നത്.......
Inauguration. The BAPS Hindu Mandir in Abu Dhabi is scheduled to be inaugurated by Indian Prime Minister Narendra Modi on 14 February 2024. This follows an invitation from Swami Ishwarcharandas and Swami Brahmaviharidas, representing the temple's board of directors.
ലോക ഐക്യത്തിനുള്ള ആത്മീയ കേന്ദ്രം, മധ്യപൂർവ്വ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ക്ഷേത്രം; അബുദാബിയിലെ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടന തീയതി......അബുദാബിയിലെ പരമ്പരാഗത ഹിന്ദു ക്ഷേത്ര ഉദ്ഘാടനം 2024 ഫെബ്രുവരി 14-ന്. ബാപ്‌സ് ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ദ്രുഗതതിയിൽ പുരോഗമിക്കുകയാണ്.
അബു മിറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 18 മുതൽ ക്ഷേത്രം പെതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. മദ്ധ്യപൂർവ്വ രാജ്യങ്ങളിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രമാണ് ഇത്.
ലോക ഐക്യത്തിനുള്ള ആത്മീയ കേന്ദ്രമാകുമിതെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു. ഇന്ത്യയുടെ കലയും മൂല്യങ്ങളും സംസ്‌കാരവും യുഎഇ ജനത അനുഭവിക്കാൻ പോകുന്നത് ഈ ക്ഷേത്രത്തിലൂടെയാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട് യുഎഇ സർക്കാർ
Courtesy - Janam News
https://delightedindiaprojects.in/