പ്രധാനമന്ത്രി യുഎസിൽ ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച

പ്രധാനമന്ത്രി യുഎസിൽ ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച

പ്രധാനമന്ത്രി യുഎസിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം, ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച; യുഎസ് ഇന്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും.

വ്യാപാരം, ഊർജ്ജം, പ്രതിരോധം, സുരക്ഷ, സാങ്കേതിക പങ്കാളിത്തം,. തന്ത്രപരമായ സഹകരണം എന്നിവയുൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ത്യ-യുഎസ് പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ട്രംപിനെ കാണാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വിമാനമിറങ്ങിയ ഉടനെ പങ്കുവച്ച എക്‌സിലെ ട്വീറ്റിൽ പറഞ്ഞു വൈറ്റ് ഹൗസ് സന്ദർശിക്കുന്ന വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ചരിത്രപ്രസിദ്ധമായ ഗസ്റ്റ് ഹൗസായ ബ്ലെയർ ഹൗസിലാണ് പ്രധാനമന്ത്രിക്ക് വിശ്രമ സൗകര്യമൊരുക്കിയിരുന്നത്.

 വാഷിംഗ്ടൺ ഡിസിയിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച. ഇന്ത്യ -യുഎസ് സൗഹൃദത്തിന്റെ യുഎസ് ദേശീയ പതാകയും കൈകളിൽ പിടിച്ചുകൊണ്ട് ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ ബ്ലെയർ ഹൗസിന് പുറത്ത് സ്വീകരിച്ചു. 

വാഷിംഗ്ടൺ ഡിസിയിൽ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡുമായായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ച. ഇന്ത്യ -യുഎസ് സൗഹൃദത്തിന്റെ വിവിധ വശങ്ങൾ മോദിയും തുളസി ഗബ്ബാർഡും ചർച്ച ചെയ്തു. വൈറ്റ് ഹോക്‌സിൽ നടന്ന ചടങ്ങിൽ യുഎസ് ഇന്റലിജൻസ് മേധാവിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഗബ്ബാർഡ്-മോദി കൂടിക്കാഴ്ച.. 

പ്രധാനമന്ത്രിയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും

പാരിസ്: ദ്വിദിന സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും കുടുംബവും. പാരിസിൽ നടന്ന എഐ ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷമാണ് വാൻസിന്റെ കുടുംബവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത് 80973282/ജെഡി വാൻസിന്റെ മകൻ വിവേകിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് നടന്ന അത്താഴവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിയോടൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളെ കുറിച്ച് ജെഡി വാൻസ് എക്സിൽ പങ്കുവച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കുട്ടികളുമായി ഏറെ നേരം സംവദിച്ചു. ഒരുപാട് വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. വളരെ മനോ​ഹരമായ സംഭാഷണമായിരുന്നുവെന്നും തന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതിൽ നന്ദിയുണ്ടെന്നും വാൻസ് കുറിച്ചു. ഭാര്യ ഉഷ വാൻസ്, 

 മക്കളായ വിവേക്, ഇവാൻ, മിറാബെൽ എന്നിവരോടൊപ്പം നിൽക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും വാൻസ് പങ്കുവച്ചിട്ടുണ്ട്. /വിവേകിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് വാൻസിന്റെ പോസ്റ്റിന് മറപടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി ജെഡി വാൻസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി ഔദ്യോ​ഗിക പ്രസ്താവനയിൽ പറയുന്നു.......