ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി 100 മെഡല്‍ എന്ന പുതു ചരിത്രം കുറിക്കുമ്പോള്‍
TOPS (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം)
ഇന്ത്യയുടെ കുതിപ്പിന് ഇന്ധനമാകുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി;
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി 100 മെഡല്‍ എന്ന പുതു ചരിത്രം കുറിക്കുമ്പോള്‍ ‘ടോപ്സ്’ വഹിച്ച പങ്ക് .
ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി യുവജനകാര്യ കായിക മന്ത്രാലയം (MYAS) 2014 സെപ്റ്റംബറിൽ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീം (TOPS) ആരംഭിച്ചു. ടോപ്‌സ് കൈകാര്യം ചെയ്യുന്നതിനുള്ള സാങ്കേതിക പിന്തുണാ ടീമിനെ രൂപീകരിക്കുന്നതിനായി ഇത് 2018 ഏപ്രിലിൽ നവീകരിച്ചു. അത്ലറ്റുകളും സമഗ്രമായ പിന്തുണയും നൽകുന്നു. സ്കീം പൂർണ്ണമായും പ്രവർത്തനക്ഷമമാണ്, കൂടാതെ 2020 ഒളിമ്പിക് ഗെയിംസിനും പാരാലിമ്പിക് ഗെയിമുകൾക്കുമായി തിരിച്ചറിഞ്ഞ കായികതാരങ്ങൾക്ക് വിദേശ പരിശീലനം, അന്താരാഷ്‌ട്ര മത്സരം, ഉപകരണങ്ങൾ, കോച്ചിംഗ് ക്യാമ്പ് എന്നിവയ്‌ക്ക് പുറമെ പ്രതിമാസ 50,000/-. സ്റ്റൈപ്പന്റും കൂടാതെ 1000 രൂപയും നൽകുന്നുണ്ട്
TOPS (ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം) എന്നത് യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ ഒരു പ്രധാന പരിപാടിയാണ്, ഇത് ഇന്ത്യയിലെ മികച്ച കായികതാരങ്ങൾക്ക് സഹായം നൽകാനുള്ള ശ്രമമാണ്. ഒളിമ്പിക്‌സിൽ മെഡലുകൾ നേടുന്നതിനായി ഈ അത്‌ലറ്റുകളുടെ തയ്യാറെടുപ്പുകൾക്ക് ഒരു പ്രീമിയം ചേർക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
സര്‍വകാല റെക്കോര്‍ഡുകളെ മറികടന്ന് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 100 മെഡല്‍ ചരിത്ര നേട്ടം കൈവരിച്ചത് കായിക താരങ്ങളുടെ കഠിനാധ്വാനത്തിന്റെ വിജയം മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ടോപ്സിന്റെ വിജയം കൂടിയാണ്. പദ്ധതിയുടെ പേര് പോലെ തന്നെ ഇന്ത്യ ഇന്ന് കായികമേഖലകളില്‍ മുന്നേറുകയാണ്. 140 കോടി ജനങ്ങളുള്ള രാജ്യത്ത് നിന്നും എന്തുകൊണ്ട്
ലോകോത്തര നിലവാരമുള്ള അത്‌ലറ്റുകള്‍ ഉണ്ടാവുന്നില്ല എന്ന ചോദ്യത്തില്‍ നിന്നുമാണ് ടോപ്സ് പദ്ധതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. ആ പദ്ധതിയുടെ തണലില്‍ കായിക താരങ്ങള്‍ ഇന്ന്..
തങ്ങളുടെ കഴിവ് തെളിയിക്കുകയും രാജ്യത്തിന് അഭിമാനമായ നേട്ടങ്ങള്‍ കൊയ്യുകയും ചെയ്യുന്നു. ഇന്ന് ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകള്‍ നേടിയ രാജ്യങ്ങളുടെ പട്ടികയിലേക്ക് സര്‍വകാല റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് ഇന്ത്യ കടക്കുമ്പോള്‍ പ്രതിഭകളായ കായികതാരങ്ങളെ സൃഷ്ടിച്ചെടുത്തതിന് കേന്ദ്ര യുവജനകാര്യ മന്ത്രാലയം പ്രശംസ അര്‍ഹിക്കുന്നു. ലോകത്തിന് മാതൃകയാകുന്ന കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മറ്റെല്ലാ മേഖലകളിലെയും പോലെ കായിക ലോകത്തും ഇന്ത്യ മുന്നേറുകയാണ്. ഒളിമ്പിക്‌സ് മുന്നില്‍ കണ്ട് തുടങ്ങിയ പരിശീലനവും പ്രോത്സാഹനവും ലക്ഷ്യം കാണുമ്പോള്‍ കേന്ദ്ര യുവജനകാര്യ മന്ത്രാലയം ആസൂത്രണം ചെയ്ത ടോപ്സ് പദ്ധതി വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം ടോപ്സ് പദ്ധതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെ പ്രോത്സാഹനത്തിന്റെയും ഫലമായാണ് റിയോ ഒളിമ്പിക്സില്‍ പി.വി സിന്ധുവിന് വെള്ളിയും സാക്ഷി മാലികിന് വെങ്കലവും ലഭിച്ചത്.
2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇന്ത്യ തലയുയര്‍ത്തി തന്നെ നിന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡല്‍ നേട്ടവുമായാണ് ടോക്കിയോയിലെ ഒളിമ്പിക്‌സ് വേദിയില്‍ നിന്നും ഇന്ത്യന്‍ സംഘം രാജ്യത്ത് തിരികെ എത്തിയത്. നീരജ് ചോപ്ര, പി.വി സിന്ധു, മേരി കോം അടക്കം 100-ല്‍ പരം താരങ്ങളെയാണ് ടോപ്സ് ഇന്ന് സ്പോണ്സര്‍ ചെയ്യുന്നത്.......
എന്താണ് ടോപ്‌സ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍
- രാജ്യത്തെ മികച്ച യുവ അത്ലറ്റുകളെയും കായിക താരങ്ങളെയും കണ്ടെത്തി അവര്‍ക്ക് പരിശീലനം കൊടുക്കുക
- ലോകോത്തര നിലവാരമുള്ള വിദേശ കോച്ചുകള്‍ അടക്കമുള്ളവരുടെ സേവനം കായിക താരങ്ങള്‍ക്ക് നല്‍കുക.....
- കായിക താരങ്ങള്‍ക്ക് ആവശ്യമായ ഉന്നത നിലവാരത്തിലുള്ള ഉപകരണങ്ങള്‍.
- സപ്പോര്‍ട്ട് സ്റ്റാഫിന്റെ സേവനം.......
- സ്പോര്‍ട്സ് സൈക്കോളജിസ്റ്റ്, മെന്ററിംഗ് -കൗണ്‍സലിംഗ് വിദഗ്ദര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, മറ്റു അനുബന്ധ പരിശീലകര്‍ എന്നിവരുടെ സേവനം.
- അന്താരാഷ്‌ട്ര വേദികളില്‍ മത്സത്തിലുള്ള തയ്യാറെടുപ്പുകള്‍.......
- ഓരോ താരത്തിനും മാസം 50,000 രൂപ വീതം സ്‌റ്റൈപ്പന്റ് മേല്‍ പറഞ്ഞ നിരവധി സേവനങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിയാണ് ടോപ്സ്. കേന്ദ്ര യുവജനകാര്യ......
മന്ത്രാലയമാണ് പദ്ധതി ആസൂത്രണം ചെയ്ത് വിജയിപ്പിച്ചത്. രാജ്യത്തെ ഏത് കോണിലുമുള്ള കായിക താരങ്ങള്‍ക്ക് മോദി സര്‍ക്കാരിനെ പോലെ പ്രോത്സാഹനം കൊടുക്കാന്‍ കഴിയുന്ന,...... തണലാകാന്‍ കഴിയുന്ന ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍ കായിക ലോകത്ത് ഏത് ഉയരവും ഇന്ത്യ കീഴടക്കും......