തലശ്ശേരിമാഹി ബൈപാസ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തലശ്ശേരിമാഹി ബൈപാസ്  പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

തലശ്ശേരി–മാഹി ബൈപാസ്;

പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും /കണ്ണൂർ: തലശ്ശേരി–മാഹി ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. വിഡിയോ കോൺഫറൻസ് വഴി ബൈപാസ് രാഷ്‌ട്രത്തിന് സമർപ്പിക്കുക. ചോനാടത്ത് പ്രത്യേക വേദിയിൽ ലൈവ് സ്ട്രീമിം​ഗ് കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്

സ്പീക്കർ എ.എൻ.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ നിന്ന് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ തിരുവനന്തപുരത്ത് നിന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഇതിന് ശേഷം സ്പീക്കറും മുഹമ്മദ് റിയാസും ചോനാടത്തെ വേദിയിൽ പങ്കെടുക്കുന്ന വിശിഷ്ടാതിഥികളും ഡബിൾ ഡക്കർ ബസിൽ മുഴപ്പിലങ്ങാട് ഭാഗത്തേക്ക് യാത്ര ചെയ്യും.