പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കും ISS-ലേക്ക് ഭാരതീയനെ ഉടൻ അയക്കും
പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കും; ISS-ലേക്ക് ഭാരതീയനെ ഉടൻ അയക്കും; ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് യുഎസ് പ്രതിനിധി
ന്യൂഡൽഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനെ ഈ വർശം അവസാനത്തോടെ അയക്കുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ഗാർസെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.......
2023-ൽ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിനിടെയാണ് ഭാരതീയനെ ബഹിരാകാശ നിലയിത്തിലെത്തിക്കുമെന്ന് വാഗ്ദാനം നൽകിയത്. അമേരിക്കയുടെ 248-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരുന്നു സുപ്രധാന പ്രഖ്യാപനം. നാസയുടെ ഇസ്രോയും......
സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക ഇന്ത്യയും യുഎസും പരസ്പരം ശക്തി വർദ്ധിപ്പിക്കണമെന്നും ഗാർസെറ്റി പറഞ്ഞു. അമേരിക്കയ്‌ക്ക് ഇല്ലാത്ത പല കഴിവും ഇന്ത്യക്കുണ്ട്, തിരിച്ചും അങ്ങനെ. ഇരു രാജ്യങ്ങളും ഒന്നിക്കുന്നതോടെ വലിയ ശക്തിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക ചെലവഴിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ തുച്ഛമായ തുകയ്‌ക്കാണ് ഇന്ത്യ ചാന്ദ്ര ദൗത്യം വിജയകരമാക്കിയതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ലോകത്തെ തന്നെ നയിക്കാൻ തക്ക ശേഷിയുള്ള രാജ്യമാണ് ഇന്ത്യയെന്നും വിപ്ലവം സൃഷ്ടിക്കാൻ രാഷ്‌ട്രം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണവോർജ്ജ മേഖലയിലും ഇന്ത്യ ശക്തി കേന്ദ്രമായി മാറുകയാണെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു. ഗുജറാത്തിലെ മിതി വീർധി, ആന്ധ്രപ്രദേശിലെ കോവദ്ദ എന്നിവിടങ്ങളിൽ ആണവ ..റിയക്ടറുകൾ നിർമ്മിക്കാൻ യുഎസ് കമ്പനികൾ പദ്ധതിയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.......
Delighted India Projects