കർഷകരെ ചേർത്തുപിടിച്ച് മോദി സർക്കാർ

കർഷകരെ ചേർത്തുപിടിച്ച് മോദി സർക്കാർ

കർഷകരെ ചേർത്തുപിടിച്ച് മോദി സർക്കാർ

സമൃദ്ധിയുടെ മാദ്ധ്യമം:കർഷകരെ ചേർത്തുപിടിച്ച് മോദി സർക്കാർ; കിസാൻ ട്രെയിനിൽ ഇതു വരെ ലക്ഷ്യസ്ഥാനത്തെത്തിച്ചത് 7.87 ലക്ഷം ടൺ കാർഷികോത്പന്നങ്ങൾ

https://delightedindiaprojects.in/

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ അഭിമാനപദ്ധതിയായ കിസാൻ ട്രെയിൻ വൻ വിജയത്തോടെ സർവ്വീസ് തുടരുന്നു. 2020 ഓഗസ്റ്റ് ഏഴിന് ആരംഭിച്ച സെപ്ഷ്യൽ പാഴ്‌സൽ ട്രെയിൻ ഇതുവരെ 7.87 ലക്ഷം ടൺ കാർഷികോത്പന്നങ്ങളാണ് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 167 റെയിൽ റൂട്ടുകളിലായി 2,352 കിസാൻ സർവ്വീസുകളാണ് നടത്തിയത്. ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയതാണ് കിസാൻ ട്രെയിൻ സർവ്വീസ്.

പാൽ,മാംസം,മത്സ്യം,പച്ചക്കറി എന്നിവ അടക്കമുള്ള പെട്ടെന്ന് കേടുവരുന്ന ഭക്ഷ്യവസ്തുക്കളുടേയും ധാന്യങ്ങളുടേയും ചരക്കുനീക്കം മെച്ചപ്പെടുത്താനായാണ് ഈ പദ്ധതി ആരംഭിച്ചത്. കാർഷികോത്പന്നങ്ങൾ വേഗത്തിൽ അയക്കുന്നതിലൂടെ കർഷകർക്ക് കിസാൻ ട്രെയിൻ സമൃദ്ധിയുടെ മാദ്ധ്യമമായി മാറിയിരിക്കുകയാണ്.

ചരക്കുകൾ കൃത്യസമയത്ത് എത്തിക്കുന്നതിലൂടെ കർഷകരുടെ വരുമാനത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കിസാൻ ട്രെയിനിലൂടെ ഇന്ത്യൻ റെയിൽവേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടനീളം സമൃദ്ധിയുടെ ചിഹ്നമായി മാറിയെന്നും റെയിൽ ഗതാഗതത്തിന്റെ ഒരു പുതിയ യുഗം സൃഷ്ടിച്ചുവെന്നും അഡീഷണൽ ഡയറക്ടർ ജനറൽ പിആർ രാജീവ് ജെയിൻ പറയുന്നു.

ഇത്തരം സ്പെഷ്യൽ പാഴ്സൽ ട്രെയിനുകൾക്ക് പത്തു കോച്ചുകളാണുള്ളത്. കർഷകർക്ക് പ്രദേശത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്സൽ ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കിസാൻ ട്രെയിൻ പ്രവർത്തിക്കുന്നത്. കൊറോണ കാലത്ത് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന കർഷകർക്ക് വലിയ സഹായമായിരുന്നു കിസാൻ ട്രെയിൻ.

https://delightedindiaprojects.in/