നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ
നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ
നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ, നമ്മുടെ പ്രധാനമന്ത്രി ഊർജ്ജസ്വലൻ; ബിജെപിയുടെ നേട്ടങ്ങൾക്ക് നന്ദി പറയേണ്ടത് അദ്ദേഹത്തോട് ; നരേന്ദ്രമോദിയെ പ്രശംസിച്ച് ശശി തരൂർ
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മിന്നും വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തി കോൺഗ്രസ് എംപി ശശി തരൂർ. ഊർജ്ജസ്വലനും, ആർജ്ജവവുമുള്ള വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കൈവരിക്കുന്ന ഉജ്ജ്വല വിജയങ്ങൾക്കെല്ലാം നന്ദി പറയേണ്ടത് അദ്ദേഹത്തോട് ആണെന്നും ശശി തരൂർ പ്രതികരിച്ചു. ഉത്തർപ്രദേശിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഊർജ്ജസ്വലനും, ആർജ്ജവവുമുള്ള വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയ പരമായി വളരെ ശ്രദ്ധേയമായ കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത്രയും വലിയ ജയം സ്വന്തമാക്കി നരേന്ദ്രമോദി വലിയൊരു നേതാവാകുമെന്ന് ആരും പ്രതീക്ഷിച്ചുകാണില്ല. എന്നാൽ അദ്ദേഹത്തിന് അത് സാധിച്ചു- തരൂർ പറഞ്ഞു.
ഉത്തർപ്രദേശിൽ ഇക്കുറി ശക്തമായ മത്സരമാണ് പ്രതീക്ഷിച്ചിരുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുന്നതുവരെ ബിജെപി വിജയിക്കുമെന്ന് കരുതിയിരുന്നില്ല. സമാജ്‌വാദി പാർട്ടി അധികാരത്തിൽവരുമെന്നാണ് പലരും പറഞ്ഞിരുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ഏറെ അത്ഭുതപ്പെടുത്തുന്നത് ആണ്. രണ്ടാംവട്ടം ബിജെപി അധികാരത്തിൽവരുമെന്ന കാര്യം ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
യുപിയിൽ പ്രിയങ്ക വാദ്രയുടെ പ്രവർത്തനങ്ങൾ മികച്ചതാണ്. ഒരു വ്യക്തിയുടെ പ്രചാരണത്തിന്റെ പേരിൽ കോൺഗ്രസ് പാർട്ടിയെ മുഴുവനായി കുറ്റപ്പെടുത്തുന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. (കടപ്പാട് ജനം ന്യൂസ്.)