ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ
ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ
ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ചിലർക്ക് എന്റെ ചിത്രത്തിനെ കുറിച്ചായിരുന്നു വേവലാതി: പ്രധാനമന്ത്രി
ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനെയും യുപിഐ പോലുള്ള സംരംഭങ്ങളെയും നിരന്തരം വിമർശിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ കുത്തിവെയ്പ്പ് നൽകിയ ഉടനെ പൗരന്മാർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് നൽകാൻ ഇന്ത്യയ്‌ക്ക് സാധിച്ചെന്ന് ലോകം ചർച്ച ചെയ്യുന്ന സമയത്ത്, ചില ആളുകൾക്ക് തന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് എന്ത് കൊണ്ടാണെന്നതിലായിരുന്നു ശ്രദ്ധയെന്ന് പ്രധാനമന്ത്രി വിമർശിച്ചു.
ഇത്രയധികം പേർക്ക് വാക്‌സിനുകളുടെ ഓരോ ഡോസിന്റെയും രേഖകൾ വേഗത്തിൽ ലഭ്യമാക്കിയതിൽ ലോകം അത്ഭുതപ്പെടുന്നു.മറ്റിടങ്ങളിൽ വാക്‌സിൻ ലഭിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. എന്നാൽ ഇന്ത്യയിൽ ഒരാൾക്ക് വാക്‌സിൻ ഡോസ് ലഭിച്ചു കഴിഞ്ഞാൽ അവർക്ക് ഉടനെ സർട്ടിഫിക്കറ്റ് ഡിജിറ്റലായി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ചിലർ എന്തിനാണ് ഈ സർട്ടിഫിക്കറ്റുകളിൽ മോദിയുടെ ഫോട്ടോ ഉണ്ടായിരുന്നുവെന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് അദ്ദേഹം വിമർശിച്ചു.
ഡിജിറ്റൽ ഇന്ത്യയിലൂടെ ഭാരതീയരുടെ ജീവിതം ലളിതമാവുക മാത്രമല്ല സുതാര്യത കൊണ്ടുവരാനും ഇടനിലക്കാരെ ഒഴിവാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് വൻകിട കച്ചവടക്കാരും യാചകരും വരെ യുപിഐ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഈ പദ്ധതി അവതരിപ്പിച്ചപ്പോൾ ഒരു മുൻ ധനമന്ത്രി ഇതുമായി ബദ്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതെല്ലാം തരണം ചെയ്ത് പദ്ധതി വിജയമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ വ്യക്തി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. നിസ്സാര കാര്യത്തിനാണ് ഇദ്ദേഹം ഹർജിയുമായി എത്തിയതെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഹർജിക്കാരന് രാഷ്‌ട്രീയ ഉദ്ദേശമുണ്ടെന്നു സംശയിക്കുന്നതായും പ്രശസ്തിക്ക് വേണ്ടിയാണ് ഹർജി നൽകിയതെന്നും സംശയം ഉന്നയിച്ച കോടതി ഹർജി തള്ളുകയായിരുന്നു.
നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രമാണ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഉള്ളതെന്നും ഇതിൽ ലജ്ജിക്കാൻ എന്താണുള്ളത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. ഹർജിക്കാരൻ കോടതിയുടെ സമയം പാഴാക്കുകയാണെന്നും രാജ്യത്തെ 100 കോടി ജനങ്ങൾക്കില്ലാത്ത എന്തു പ്രശ്‌നമാണ് ഹർജിക്കാരന് ഉള്ളതെന്നും കോടതി ചോദിച്ചിരുന്നു. നേതാക്കളുടെ പേരിൽ രാജ്യത്ത് സർവകലാശാലകളും മറ്റും ഉണ്ടല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്തക്കുളള കടപ്പാട്. ജനം.ടിവി