പ്രധാനമന്ത്രിയെ വരവേൽക്കാൻ തെരുവുകളിൽ ദീപം കൊളുത്തി കാത്തിരിപ്പുമായി ഝാർഖണ്ഡിലെ ജനങ്ങൾ
പ്രധാനമന്ത്രിയെ വരവേൽക്കാൻ തെരുവുകളിൽ ദീപം കൊളുത്തി കാത്തിരിപ്പുമായി ഝാർഖണ്ഡിലെ ജനങ്ങൾ
ന്യൂഡൽഹി :ആയിരക്കണക്കിന് മൺവിളിക്കുകൾ തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സ്വീകരണമൊരുക്കി ഝാർഖണ്ഡിലെ ജനങ്ങൾ. സംസ്ഥാനത്ത് വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനായി നാളെ പ്രധാനമന്ത്രി ഝാർഖണ്ഡിലെത്തും. ഇതിന് മുന്നോടിയായി നഗരത്തെ പ്രകാശത്തിലാഴ്ത്തിക്കൊണ്ടാണ് പ്രധാനമന്ത്രിയ്ക്ക് ജനങ്ങൾ സ്വീകരണം ഒരുക്കുന്നത്. റോഡിന് ഇരുവശവും മൺവിളക്കുകൾ കത്തിച്ച് അലങ്കരിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
PM Modi Speech In Deoghar LIVE | PM Modi Inaugurates Deoghar Airport In Jharkhand | PM Modi LIVE
നാളെ ദിയോഗഡിലെത്തുന്ന പ്രധാനമന്ത്രി 16,800 കോടി രൂപയുടെ വികസനം പദ്ധതികൾക്ക് തുടക്കം കുറിക്കും. ദിയോഗഡ് വിമാനത്താവളവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 2018 ൽ പ്രധാനമന്ത്രി തന്നെയാണ് വിമാനത്താവളത്തിന് തറക്കല്ലിട്ടത്.
PM Modi prays at Baba Baidyanath Dham in Deoghar
400 കോടി ചിലവിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പ്രതിവർഷം അഞ്ച് ലക്ഷം യാത്രക്കാർക്ക് സൗകര്യമൊരുക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഝാർഖണ്ഡിലെ രണ്ടാമത്തെ ഏറ്റവും വലിയ വിമാനത്താവളമാകും ഇത്.
ദിയോഗഡ് എയിംസിൽ ഓപ്പറേഷൻ തിയേറ്ററും ഇൻ പേഷ്യന്റ് ഡിപ്പാർട്മെന്റും അദ്ദേഹം ജനങ്ങൾക്കായി തുറന്നുകൊടുക്കും. 2018 ലാണ് എയിംസിന്റെ തറക്കല്ലിടലും നടന്നത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുറന്നുകൊടുക്കുന്നതിലൂടെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും സൃഷ്ടിക്കുന്നതിനും ഇത് സഹായകമാകും.
10000 കോടിയിലധികം രൂപയുടെ ഒന്നിലധികം റോഡ് വികസന പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും. 2000 ത്തോളം തീർത്ഥാടകർക്ക് പ്രാർത്ഥന നടത്താൻ സാധിക്കുന്ന രണ്ട് തീർത്ഥാടന ഹാളുകളുടെ വികസനം, ജൽസർ തടാകം നവീകരിക്കൽ, ശിവഗംഗ കുളത്തിന്റെ വികസനം എന്നീ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ച കഴിഞ്ഞ് അദ്ദേഹം പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ബീഹാർ നിയമസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
നന്ദി, Janam news