വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യക്കാരുമായി വ്യഴാഴ്ച പുലർച്ചെ എത്തും

വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യക്കാരുമായി വ്യഴാഴ്ച പുലർച്ചെ എത്തും

വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യക്കാരുമായി വ്യഴാഴ്ച പുലർച്ചെ എത്തും

 വ്യോമസേനയുടെ സി-17 വിമാനം ഇന്ത്യക്കാരുമായി വ്യഴാഴ്ച പുലർച്ചെ എത്തും; രക്ഷാദൗത്യം ആരംഭിച്ച് വ്യോമസേനയുടെ നാല് വിമാനങ്ങൾ

ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിനായി പുറപ്പെട്ട ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനം വ്യഴാഴ്ച പുലർച്ചെ 1.30ന് ഡൽഹിയിലെത്തും. ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ റുമാനിയയിലേക്ക് പോയ ഹെവി ലിഫ്റ്റ് ട്രാൻസ്‌പോർട്ട് വിമാനമാണ് ഇന്ത്യൻ വ്യോമസേനയുടെ സി -17 വിമാനം.

പോളണ്ടിൽ നിന്നും ഹംഗറിയിൽ നിന്നും രണ്ട് വിമാനങ്ങൾ കൂടി നാളെ മടങ്ങുമെന്നും രക്ഷാദൗത്യത്തിന് വ്യോമസേനയുടെ നാല് വിമാനങ്ങളാണ് ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും എയർഫോഴ്‌സ് അധികൃതർ അറിയിച്ചു. യുക്രെയ്‌നിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ഏത് ആവശ്യങ്ങൾക്കും ഇന്ത്യൻ വ്യോമസേന സജ്ജമാണെന്ന് ഐഎഎഫ് വക്താവ് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷൻ ഗംഗയ്‌ക്കായി വ്യോമസനേ വിമാനങ്ങൾ കൂടി രംഗത്തിറക്കാൻ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്.

അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റേഴ്‌സും ഐഎൽ-76 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റും ദീർഘദൂരങ്ങളിലേക്ക് പറക്കാൻ ഏറ്റവും കെൽപ്പുള്ളവയാണ്. 400ഓളം യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ ഇവയ്‌ക്ക് സാധിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തിരുന്ന സാഹചര്യത്തിൽ സി-17 ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റാണ് രക്ഷാദൗത്യത്തിന് വലിയ പങ്കുവഹിച്ചത്.

കടപ്പാട് ജനം ന്യൂസ്.