K Rail : കെ റെയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

K Rail കെ റെയിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

K Rail : കെ റെയിൽ  മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

പ്രധാനമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയർപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ച ശേഷം കേന്ദ്രത്തിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി താൻ പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെയാണ് കേട്ടതെന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്ന് ആരോഗ്യപരമായ പ്രതികരണം ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയപാതാ വികസനം നടക്കില്ലെന്നായിരുന്നു പൊതു വിശ്വാസം. എന്നാൽ കേന്ദ്ര  സർക്കാർ സഹായത്തോടെ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു. സംസ്ഥാനത്തിന് ഭൂമിയേറ്റെടുക്കാൻ പണം നൽകേണ്ടി വന്നത് മറ്റ് സംസ്ഥാനങ്ങൾ ദേശീയപാത വികസിപ്പിച്ച ഘട്ടത്തിൽ ഇതിന് സാധിക്കാതിരുന്നത് കൊണ്ടാണ്. സിൽവർ ലൈൻ യാഥാർത്ഥ്യമാകേണ്ട പദ്ധതിയാണെന്നും വൈകിയാൽ ചെലവ് വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു.