യുഎഇയിലും യുപിഐ വരുന്നു

യുഎഇയിലും യുപിഐ വരുന്നു

യുഎഇയിലും യുപിഐ വരുന്നു; ധാരണാപത്രത്തിൽ ഒപ്പുവച്ച് ആർബിഐ ഗവർണർ......

യുഎഇയിലും ഇന്ത്യയിലും അതത് രാജ്യങ്ങളിലെ കറൻസികൾ ഉപയോഗിച്ച് പരസ്പരം പണമിപാടുകൾ നടത്താൻ കരാറിലേർപ്പെട്ട് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെൻട്രൽ ബാങ്കുംഇരുരാജ്യങ്ങളും ഒപ്പുവച്ച ധാരണാപത്രത്തിൽ സൂചിപ്പിക്കുന്നത് പ്രകാരം യുഎഇയിൽ ഇന്ത്യൻ രൂപയും ഇന്ത്യയിൽ യുഎഇ കറൻസിയായ ദിർഹവും ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്അതിർത്തി കടന്നുള്ള പണമിടപാടുകൾ സുഗമമാക്കുകയെന്നതാണ് കരാറിന്റെ ലക്ഷ്യം.

ഇതിനായി ആർബിഐ ഗവർണർ ശക്തികാന്ത ദാസും യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) ഗർണർ ഖാലിദ്മുഹമ്മദ് ബാലാമയുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബി സന്ദർശനത്തിന് എത്തിയ വേളയിലാണ് അതത് ബാങ്കുകളുടെ ഗവർണർമാർ ധാരണാപത്രങ്ങൾകൈമാറിയത്.

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും സന്നിഹിതരായിരുന്നു.......

Courtesy- Janam News

https://delightedindiaprojects.in/