ഉത്തരാഖണ്ഡിലും ബിജെപി- ഗോവയിലും,യു.പി യിലും, അരുണാചല്‍ പ്രദേശിലും ബിജെപിക്ക് അധികാര തുടർച്ച
ഉത്തരാഖണ്ഡിലും ബിജെപി- ഗോവയിലും,യു.പി യിലും, അരുണാചല്‍ പ്രദേശിലും ബിജെപിക്ക് അധികാര തുടർച്ച- പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും, യോഗി മാധ്യമങ്ങളെ കാണും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകിട്ട് അഞ്ച് മണിക്ക് മാധ്യമങ്ങളെ കാണും പ്രധാനമന്ത്രി അഭിസംബോധന വൈകിട്ട് ഏഴ് മണിക്കാണ് ...
മുപ്പത് സീറ്റുകളിൽ മുന്നേറ്റം തുടർന്ന് ബിജെപി; മണിപ്പൂരിൽ ചരിത്രം കുറിച്ച് ഭരണതുടർച്ചയിലേക്ക്
ഇംഫാൽ: വടക്കുകിഴക്കൻ മേഖലയുടെ മണിമകുടമായ മണിപ്പൂരിൽ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ ഭരണതുടർച്ചയിലേക്ക്. മൂന്ന് മണിയോടെ വന്ന റിപ്പോർട്ടുകളിൽ 30 സീറ്റുകളിൽ ബിജെപി അപ്രമാദിത്യത്തോടെ മുന്നേറുകയാണ്. പൂർണ്ണമായും ഫലം പുറത്തുവന്ന 5 ഇടത്ത് ബിജെപി ജയിച്ചു. 20 ഇടത്ത് വൻ ഭൂരിപക്ഷത്തിൽ മുന്നേറുകയാണ്. കഴിഞ്ഞ തവണ 24 സീറ്റുകൾ മാത്രം നേടിയ പാർട്ടിയുടെ സുസ്ഥിര വികസന അജണ്ടയാണ് ഭരണതുടർച്ചയിലേക്ക് വീണ്ടും നയിക്കുന്നത്. പതിറ്റാണ്ടുകൾ സംസ്ഥാനം ഭരിച്ച കോൺഗ്രസ് കഴിഞ്ഞ തവണ നേടിയ 17ൽ നിന്ന് 7 ലേക്ക് കൂപ്പുകുത്തുകയാണ്. പ്രാദേശിക കരുത്തുമായി തിരഞ്ഞെടുപ്പിനെ നേരിട്ട നാഗാ പീപ്പിൾസ് പാർട്ടി 10 സീറ്റ് നേടി. മന്ത്രിസഭാ വികസനത്തിനൊപ്പം നിൽക്കുമോ അതോ പ്രധാന പ്രതിപക്ഷമാകുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ തവണ എൻപിപി എൻഡിഎ സഖ്യത്തിലായിരുന്നു.
ബിജെപി മുഖ്യമന്ത്രി എൻ.ബീരേൻ സിംദ് ഹെയിൻഗാംഗ് മണ്ഡലത്തിൽ 18,271 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത് . ഇതിനിടെ 50 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ ദേബേൻ സിംഗ് കോൺഗ്രസിന്റെ പ്രധാന നേതാവ് മുഹമ്മദ് ഫാജൂർ റഹ്മാനെ തോൽപ്പിച്ചത്.
2017ൽ ബിജെപിക്കൊപ്പം എൻപിപി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ലോക് ജനശക്തി പാർട്ടി എന്നിവരാണുണ്ടായിരുന്നത്. എല്ലാവരും ചേർന്നാണ് 36 സീറ്റുകൾ നേടി ഭരണം നടത്തിയത്. പ്രതിപക്ഷത്തേക്ക് പിന്തള്ളപ്പെട്ട കോൺഗ്രസ് ആറ് പാർട്ടികളെ കൂട്ടുപിടിച്ച് 25 സീറ്റുകളുമായിട്ടാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്.
60 നിയമസഭാസീറ്റുകളാണ് മണിപ്പൂരിനുള്ളത്. രണ്ടു ലോക സഭാ സീറ്റുകളും സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്നു. രാജ്യ സഭയിലേക്ക് ഒരു പ്രതിനിധിയുമുണ്ട്. 19 സീറ്റുകൾ പട്ടിക വർഗ്ഗവിഭാഗത്തിനും ഒരെണ്ണം പട്ടിക ജാതിക്കുമായി സംവരണം ചെയ്തിരിക്കുന്നു. വിമത ഗ്രൂപ്പുകൾ 25 എണ്ണമാണ് മണിപ്പൂരിലെ ഭരണകൂടത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നത്. പലർക്കും സ്വതന്ത്രഭരണ പ്രദേശം വേണമെന്നാണ് ആവശ്യം. ഇന്ത്യൻ സൈന്യം സായുധ നിയമമായ അഫ്സപാ പ്രകാരമാണ് പ്രശ്നങ്ങളും നിയന്ത്രിക്കുന്നത്.
1963 മുതൽ 2002 വരെയുളള കാലഘട്ടത്തിനിടെ 10 തവണ രാഷ്‌ട്രപതി ഭരണം നടത്തേണ്ടി വന്ന ഗതികേടാണ് മണിപ്പൂരിനുള്ളത്. 1969-72 മൂന്ന് വർഷത്തോളം രാഷ്‌ട്രപതി ഭരണം നടന്നതാണ് നീണ്ടാ കാലയളവ്. 43 ദിവസം കേന്ദ്രം ഭരിക്കേണ്ടിവന്ന 1977ലാണ് കുറവ് കാലഘട്ടം. അവസാനം രാഷ്‌ട്രപതി ഭരണം നടന്നത് 2001-2002ലെ 277 ദിവസമാണ്. തുടർന്നാണ് കോൺഗ്രസ്സ് മന്ത്രിസഭ അധികാരത്തിലേറിയത്.
1963ലാണ് ആദ്യ സംസ്ഥാന മന്ത്രിസഭ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ അധികാരമേറ്റത് മയിരേംബാം കൊയിരേംഗ് സിംഗായിരുന്നു ആദ്യ മുഖ്യമന്ത്രി. മണിപ്പൂർ യുണൈറ്റഡ് ഫ്രണ്ടിന്റെ ലോംഗ്ജാം താംബൂ സിംഗ് , മണിപ്പൂർ പീപ്പിൾസ് പാർട്ടി മുഹമ്മദ് അലിമുദ്ദീൻ ,മണിപ്പൂർ ഹിൽസ് യൂണിയൻ യാംഗമാഷോ ഷായിസ, കോൺഗ്രസ്സിന്റെ രാജ്കുമാർ ദോയേന്ദ്ര സിംഗ് , ജനതാപാർട്ടി ആദ്യമായി അധികാരത്തിലെത്തിയപ്പോൾ യാംഗ് മാഷോ ഷൈസും അധികാരത്തിലെത്തി.
കോൺഗ്രസ്സ് ഭരണത്തിൽ രണ്ട് മുഖ്യമന്ത്രിമാർ രാജ്കുമാർ ദോയേന്ദ്രസിംഗും ഋഷാംഗ് കേയ്ഷിംഗും. മണിപ്പൂർ സ്റ്റേറ്റ് കോൺഗ്രസ്സും സമാന്താ പാർട്ടിയുടെ രാധാബിനോദും കൊയീജാമും ഭരിച്ചു. 2002 മുതൽ 2017 വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയായിരുന്ന ഒക്രാം ഇബോബി സിംഗിന് മാത്രമാണ് കൂടുതൽ കാലം അധികാരത്തിലിരിക്കാൻ കഴിഞ്ഞത്. എന്നാൽ 2017 നിൽ കഥമാറി.. കോൺഗ്രസ്സിൽ നിന്നും ബി.ജെ.പി മാർച്ച് 15ന് മണിപ്പൂരിന്റെ അധികാരം പിടിച്ചെടുത്തു. എൻ.ബിരേൻ സിംഗ്് മുഖ്യമന്ത്രിയായി ചുമതലയേറ്റു. 32 അംഗങ്ങളുടെ പിന്തുണയോടെ സഖ്യകക്ഷി ഭരണമാണ് ബി.ജെ.പി നടത്തുന്നത്. നോംഗ്തോംബാം ബീരേൻ സിംഗ് മുഖ്യമന്ത്രിയായി 4 വർഷവും 308 ദിവസവും പൂർത്തിയാക്കിയിരിക്കുന്നു. ഭരണതുടർച്ച ഉറപ്പാക്കി ബി.ജെ.പി മുന്നേറുമ്പോൾ വടക്കുകിഴക്കൻ മേഖലയിലെ വിഘടനവാദത്തേയും നുഴഞ്ഞുകയറ്റത്തേയും തടയുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങൾക്കാണ് ജനപിന്തുണ വർദ്ധിക്കുന്നത് Kadappadu- Janam News