പ്രധാനമന്ത്രി ഇന്ന് ഈജിപ്തിൽ

പ്രധാനമന്ത്രി ഇന്ന് ഈജിപ്തിൽ

പ്രധാനമന്ത്രി ഇന്ന് ഈജിപ്തിൽ; നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന അൽ-ഹക്കീം മസ്ജിദ് സന്ദർശിക്കും......



 കെയ്‌റോ: ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഈജിപ്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെ ആയിരം വർഷം പഴക്കമുള്ള അൽ-ഹക്കീം മസ്ജിദ് സന്ദർശിക്കും. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ നടക്കുന്ന ദ്വിദിന  പരിപാടിയുടെ അവസാന ദിവസമാണ് പ്രധാനമന്ത്രി മസ്ജിദ് സന്ദർശിക്കുന്നത്.

പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരം ഈജിപ്തിലെത്തിയ പ്രധാനമന്ത്രി ജൂൺ 24, 25 തീയതികളിലാണ് ഈജിപ്ത് സന്ദർശനം നടത്തുക  . പ്രധാനമന്ത്രി ഇന്ന് ഉച്ചയ്‌ക്ക് 2.45-ന് കെയ്‌റോയിലെത്തും. തുടർന്ന ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തും.

തുടർന്ന് ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കുകയും അൽ-ഹക്കിം മസ്ജിദ് സന്ദർശിക്കുകയും ചെയ്യും. പ്രധാനമന്ത്രി അരമണിക്കൂറോളം മസ്ജിദിൽ ചിലവഴിക്കും. കെയ്റോ നഗരത്തിലെ രണ്ടാമത്തെ വലിയ പള്ളിയാണിത്. കെയ്റോയിലെ ഫാത്തിമിഡ് വാസ്തുവിദ്യയുടെയും ചരിത്രത്തിന്റെയും സുപ്രധാന ഉദാഹരണമാണ് അൽ -ഹക്കീം മസ്ജിദ്. ആറ് വർഷത്തെ നവീകരണത്തിന് ശേഷം ഈ വർഷം ഫെബ്രുവരി 27-നാണ് മസ്ജിദ് വീണ്ടും തുറന്നത്