ഗുജറാത്തിൽ ഗ്ലാബോൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗൂഗിൾ തുടങ്ങും Google to start Glabol fintech operation center in Gujarat goodle CEO
ഗുജറാത്തിൽ ഗ്ലാബോൽ ഫിൻടെക് ഓപ്പറേഷൻ സെന്റർ ഗൂഗിൾ തുടങ്ങും; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സുന്ദർ പിച്ചൈ
അഹമ്മദാബാദ്: ഗുജറാത്തിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ ഉടൻ തുടങ്ങുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് സുന്ദർ പിച്ചൈ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന കാഴ്ചപ്പാട് ഗംഭീരമാണെന്നും മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണിതെന്നും സുന്ദർ പിച്ചൈ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു
‘യു.എസ് സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഗൂഗിൾ ഇന്ത്യയുടെ ഡിജിറ്റൈസേഷൻ ഫണ്ടിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുവെന്ന് ഞങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചു. മാത്രമല്ല, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഗൂഗിളിന്റെ ആഗോള ഫിൻടെക് ഓപ്പറേഷൻ സെന്റർ തുറക്കും’. സുന്ദർ പിച്ചൈ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു