70 വയസ്സ് തികഞ്ഞ എല്ലാ പേര്‍ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ മോദിയുടെ മറ്റൊരു പൊന്‍തൂവല്‍ PM Jan Dhan Arogya Yogana
70 തികഞ്ഞ എല്ലാവർക്കും ഇനി 5 ലക്ഷം രൂപയുടെ പരിരക്ഷ; ചരിത്ര തീരുമാനം നടപ്പിലാക്കി മോദി സർക്കാർ......
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയിലൂടെ 5 ലക്ഷം രൂപയുടെ സൗജന്യ പരിരക്ഷ 70 വയസ് തികഞ്ഞ എല്ലാ മുതിർന്ന പൗരന്മാരിലേക്കും വിപുലീകരിക്കുന്ന പുതിയ പദ്ധതി നാടിന് സമർപ്പിച്ച് നരേന്ദ്രമോദി. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ (AIIA) വച്ച് നടന്ന ചടങ്ങിലാണ് പുതിയ ആരോഗ്യ പദ്ധതികൾ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. 12,850 കോടി രൂപയുടെ വിവിധ ആരോഗ്യ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു.
അർഹരായ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ വയവന്ദന കാർഡ് പ്രധാനമന്ത്രി കൈമാറി. ആരോഗ്യമന്ത്രി ജെപി നദ്ദ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. 70 വയസ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് സമഗ്രമായ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (AB PM-JAY) വിപുലീകരണത്തിന് കഴിഞ്ഞ സെപ്റ്റംബർ 11-നായിരുന്നു കേന്ദ്രമന്ത്രിസഭ അംഗീകാരം ലഭിച്ചത്. 4.5 കോടി. കുടുംബങ്ങളിലെ ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക് ഇത് പ്രയോജനകരമാകും. വാർഷിക വരുമാനം കണക്കിലെടുക്കാതെ ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ പരിരക്ഷ നൽകുമെന്നതാണ് പദ്ധതിയുടെ സവിശേഷത
നേരത്തെ ഈ പദ്ധതി നൽകിയിരുന്നത് പൗരന്മാരുടെ കുടുംബത്തിലെ വരുമാനം പരിഗണിച്ചായിരുന്നു. എന്നാൽ മുതിർന്ന പൗരന്മാരുടെ സാമ്പത്തിക-സാമൂഹിക നില നോക്കാതെ രാജ്യത്തെ എല്ലാ മുതിർന്ന പൗരന്മാരെയും പദ്ധതിയുടെ ഭാഗമാക്കുന്നതാണ് കേന്ദ്രസർക്കാർ നടപടി. നിലവിലുള്ള ഗുണഭോക്താക്കൾ കൂടാതെ മൂന്ന് കോടി പൗരന്മാർക്ക് കൂടി ഗുണകരമാകുന്നതാണ് പദ്ധതി. പുതിയ ഗുണഭോക്താക്കളിൽ 58 ശതമാനം പേരും സ്ത്രീകളാണ്. ഇതിൽ 54 ശതമാനം പേർ വിധവകളുമാണ്.
5 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷയിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നിർവഹിക്കും. അർഹരായ ഗുണഭോക്താക്കൾക്ക് AB PM-JAYയുടെ പ്രത്യേക കാർഡ്. ലഭിക്കുന്നതാണ്. ഇതേ പദ്ധതിപ്രകാരം നേരത്തെ ഗുണഭോക്താക്കളായ മുതിർന്ന പൗരന്മാർക്ക് അധിക പരിരക്ഷ ലഭിക്കുകയും ചെയ്യും.......