മത സൗഹാര്ദ്ദത്തിന് മാത്യകയായി പ്രധാനമന്ത്രി അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാൻ കസവ് ഷാൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി
മത സൗഹാര്ദ്ദത്തിന് മാത്യകയായി പ്രധാനമന്ത്രി
മത സൗഹാര്ദ്ദത്തിന് മാത്യകയായി പ്രധാനമന്ത്രി
അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാൻ കസവ് ഷാൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി......
ന്യൂഡൽഹി: അജ്മീര്‍ ദര്‍ഗയില്‍ സമര്‍പ്പിക്കാൻ കസവ് ഷാൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ബിജെപി ന്യൂനപക്ഷ മോർച്ച അദ്ധ്യക്ഷൻ ജമാൽ സിദ്ദിഖിയുംപ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്‌ക്കിടെയാണ് പ്രധാനമന്ത്രി അജ്മീർ ഷരീഫ് ദർഗയ്‌ക്ക് സമർപ്പിക്കാൻ ഷാൾ സമ്മാനിച്ചത്. 811-ാമത് ഉർസാണ് ദർഗയിൽ ആരംഭിച്ചത്. എല്ലാ വർഷവും പ്രധാനമന്ത്രി അജ്മീർ ഷരീഫ് ദർഗയിലേക്ക് ചാദർ അയയ്‌ക്കാറുണ്ട്.......
ദര്‍ഗ സന്ദര്‍ശിക്കാന്‍ പോകുന്ന മുൻ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി, ജിതേന്ദ്ര സിങ് എന്നിവര്‍ക്കാണ് പ്രധാനമന്ത്രി സാധാരണയായി ഷാൾ കൈമാറിയിരുന്നത്......
ഇന്ത്യയുടെ മഹത്തായ ആധ്യാത്മിക പാരമ്പര്യത്തിന്റെ അടയാളമാണ് സൂഫി ആചാര്യനായ ഖ്വാജ മൊയ്‌നുദീന്‍ ചിസ്തിയെന്ന് പ്രധാനമന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു. മനുഷ്യകുലത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ വരുംതലമുറയ്‌ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു......
.
Coutesy- janam news