എൻഡിഎ വീണ്ടും അധികാരത്തിലേക്ക്

എൻഡിഎ വീണ്ടും അധികാരത്തിലേക്ക്

എൻഡിഎ വീണ്ടും അധികാരത്തിലേക്ക് ;

കേന്ദ്ര മന്ത്രിസഭാ യോ​ഗം ഇന്ന് ചേരും......

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം പൂർത്തിയായതോടെ സർക്കാർ രൂപീകരണ ചർച്ചകൾക്കൊരുങ്ങി എൻഡിഎ നേതാക്കൾ. കേന്ദ്ര മന്ത്രിസഭാ യോ​ഗവും ഇന്ന് ചേരും. ബിജെപി നേതാക്കളും എൻഡിഎയിലെ മറ്റ് സഖ്യകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കും രാവിലെ 11.30 നാണ് യോഗം.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് തുടങ്ങിയ ദേശീയ നേതാക്കളുടെ നേതൃത്വത്തിലായിരിക്കും യോ​ഗം. രണ്ടാം മോദി സർക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ യോ​ഗമാണിത്.

സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങളിലാണ് എൻ‍ഡിഎ ഒറ്റ എംപിമാരും സ്വതന്ത്രരും അടക്കം മുഖ്യധാരാ പാർട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലാത്ത 18 എംപിമാരാണ് വിജയിച്ചിട്ടുളളത്. ഇവരിൽ പലരും എൻഡിഎയ്‌ക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.......