കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയ മോദി ഭരണം The Modi regime lifted crores of people out of poverty
The Modi regime lifted crores of people out of poverty
ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; കോടിക്കണക്കിനാളുകൾ മധ്യവർഗ്ഗത്തിലേക്ക്
ബെംഗളൂരു: ഇന്ത്യ എനർജി വീക്ക് 2023 പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി ആറ് മുതൽ എട്ട് വരെ ബെംഗളൂരുവിലാണ് പരിപാടിനടക്കുന്നത്.കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി മധ്യവർഗ്ഗത്തിലേക്ക് എത്തിച്ചതായി ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു ഊർജ്ജ ഉത്പാദന രംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന വേദി കൂടിയാണ് ഇന്ത്യ എനർജി വീക്ക് 2023. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ 1000 പ്രദർശകരും, 500 പ്രഭാഷകരും സമ്മേളനത്തിൽ പങ്കുചേരും.ഊർജ്ജ ഉദ്പാദന രംഗത്ത് പ്രമുഖരുമായി പ്രധാമന്ത്രി കൂടിക്കാഴ്ച നടത്തും.
ഇന്ത്യയുടെ ഉയർന്നു വരുന്ന ഊർജ്ജ ഉദ്പാദന കഴിവുകളെ പ്രദർശിപ്പിക്കുന്ന വേദി കൂടിയാണിത്. ഇന്ത്യയിലെ ഊർജ്ജ ഉദ്പാദന മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചും പ്രധാനമന്ത്രി പരമാർശിച്ചു പരമ്പരാഗതമായി നടത്തി വരുന്ന ഊർജ്ജ വ്യവസായങ്ങളിൽ നിന്നുള്ളവരുമായും, ഊർജ്ജ രംഗത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ചർച്ച ചെയ്തു. 30,000 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.ആഗോള എണ്ണ വാതക കമ്പനികളുടെ സിഇഒമായും പ്രധാനമന്ത്രി വട്ടമേശ സമ്മേളനത്തിൽ സംവദിക്കും. ഇന്ത്യൻ പ്രസിഡൻസിയുടെ കീഴിൽ ജി-20 അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ പരിപാടിയാണ് ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജി വീക്ക് 2023