കാർഷിക മേഖലയിൽ 35 440 കോടിയുടെ 2 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു കർഷകർക്കു ഇനി ഉത്സവ കാലം
Prime Minister Narendra Modi launches 2 schemes worth Rs 35,440 crore in the agriculture sector, festive season for farmers
'കർഷകരുടെ ഭാവി മാറ്റി മറിക്കും'; 35,440 കോടിയുടെ രണ്ട് കാർഷിക പദ്ധതികൾ : കാർഷിക മേഖലയിൽ 35,440 കോടിയുടെ 2 പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി. .എം ധൻ ധാന്യ കൃഷി യോജന, ധാന്യങ്ങൾക്ക് വേണ്ടിയുള്ള മിഷൻ ഫോർ ആത്മ നിർഭ എന്നീ രണ്ട് പദ്ധതികൾക്കാണ് ശനിയാഴ്ച തുടക്കം കുറിച്ചത്. രാജ്യത്തിന്‍റെ സ്വയംപര്യാപ്തതയും കർഷകരുടെ ക്ഷേമവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതി കർഷകരുട ഭാവി മാറ്റിമറിക്കുമെന്ന് മോദി അവകാശപ്പെട് ജയപ്രകാശ് നാരായൺ, നാനാജി ദേശ്മുഖ് എന്നിവരുടെ ജന്മ ദിനത്തിലാണ് പ്രഖ്യാപനം. മുൻ കോൺഗ്രസിന്‍റെ ദീർഘ വീക്ഷണമില്ലാത്ത കാർഷിക മേഖലയെ ദുർബലപ്പെടുത്തിയെന്ന് മോദി ആരോപിച്ചു. "കൃഷിക്കും നമ്മുടെ വികസന യാത്രയിൽ വലിയ പങ്കാണുള്ളത്. കാലത്തിനനുസരിച്ച്
24,000 കോടിയുടെ പദ്ധതിയിൽ വിള വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കുക, ജല സേചന സംവിധാനങ്ങൾ, സുസ്ഥിര കാർഷിക വികസനം, ജല വായ്പകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.11,400 കോടിയുടെ ആത്മ നിർഭരത മിഷനിൽ ധാന്യങ്ങളുടെ സംഭരണം ,സംസ്കരണം തുടങ്ങിയവ ഉൾപ്പെടുന്നു.
കാര്‍ഷിക മേഖലയില്‍ 35,440 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി മോദി; കേരളത്തിലെ മൂന്ന് ജില്ലകളേയും ഉള്‍പ്പെടുത്തി, ഗുണങ്ങള്‍ ഏറെ
കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളെയാണ് കേന്ദ്ര സർക്കാരിന്‍റെ ‘പ്രധാനമന്ത്രി ധൻ ധാന്യക്കൃഷി യോജന’ (പിഎം ധൻ ധാന്യക്കൃഷി) പദ്ധതിയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയില്‍ 35,440 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ ഉദ്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധന്‍ ധാന്യ കൃഷി യോജന, ധാന്യവര്‍ഗങ്ങളിലെ ആത്മനിര്‍ഭര്‍ത മിഷന്‍ എന്നീ രണ്ട് പദ്ധതികള്‍ക്കാണ് ശനിയാഴ്‌ച മോദി തുടക്കമിട്ടത്.
ലോകനായക് ജയപ്രകാശ് നാരായണന്‍റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ നടന്ന പ്രത്യേക കൃഷി പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.
ഗുണങ്ങള്‍ ഇവ
തിരെഞ്ഞെടുത്ത 100 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. കാര്‍ഷിക ഉത്പ്പാദനത്തെ വര്‍ധിപ്പിക്കുക, വിള വൈവിധ്യവത്ക്കരണവും സുസ്ഥിര കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളില്‍ വിളവെടുപ്പിന് ശേഷമുള്ള സംഭരണം വര്‍ധിപ്പിക്കുക, ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ദീര്‍ഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് 24,000 കോടി രൂപയുടെ പ്രധാന മന്ത്രി ധന്‍ ധാന്യ കൃഷി യോജന ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
ധാന്യ വര്‍ഗങ്ങളുടെ ഉത്പാദനത്തെ മെച്ചപ്പെടുത്തുക. ധാന്യവര്‍ഗ കൃഷിയുടെ വിസ്‌തൃതി വര്‍ധിപ്പിക്കുക, സംഭരണം, സംസ്‌കരണം എന്നിവയുള്‍പ്പെടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുക. കാര്‍ഷിക രംഗത്തെ നഷ്‌ടം കുറയ്ക്കുക എന്നിവയാണ് 11,440 കോടി രൂപയുടെ അടക്കമുള്ള ധാന്യ വര്‍ഗങ്ങളിലെ ആത്മനിര്‍ഭര്‍ത ദൗത്യത്തിന്‍റെ ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിച്ചു. കര്‍ഷക ക്ഷേമം, കാര്‍ഷിക സ്വാശ്രയത്വം, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തല്‍, ആധുനിക കാര്‍ഷിക രീതികള്‍ പ്രോത്സാഹിപ്പിക്കുക, കര്‍ഷകരെ പിന്തുണയ്ക്കുക എന്നിവയാണ് ഇതിലൂടെ പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
കേരളത്തിനും നേട്ടം
‘പ്രധാനമന്ത്രി ധൻ ധാന്യക്കൃഷി യോജന’ (പിഎം ധൻ ധാന്യക്കൃഷി) പദ്ധതിയിൽ തിരെഞ്ഞെടുത്ത 100 ജില്ലകളില്‍ കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ കാര്‍ഷികോത്പാദനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് കര്‍ഷകര്‍. കമുക്, നെല്ല്, തെങ്ങ് ഉൾപ്പെടെ ഒട്ടേറെ കാർഷിക വിളകളുള്ള ജില്ലയിൽ കേന്ദ്ര സർക്കാർ വിവിധ വകുപ്പുകളുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുമ്പോൾ കാർഷിക മേഖലയിൽ വൻ മുന്നേറ്റ സാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
നിതി ആയോഗ് വയനാട്, കാസർകോട് ജില്ലയിലെ പരപ്പ എന്നിവിടങ്ങളിൽ നടപ്പാക്കിയ ‘ആസ്പിറേഷൻ ഡിസ്ട്രിക്ട്സ്’ പദ്ധതിയുടെ വിജയമാണ് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ നടപ്പാക്കാനുള്ള പ്രചോദനം. വിളവൈവിധ്യം കൂടുതലുള്ളത് കേരളത്തിലെ കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് .
നെല്ലും തെങ്ങും കുരുമുളകും റബറും കമുകുമെല്ലാം ഒരേയിടങ്ങളിൽതന്നെ കൃഷി ചെയ്യുന്നുണ്ട്. അതേസമയം തരിശുഭൂമിയും കൂടുതലും ഇവിടെയാണുള്ളത്.ഇക്കാരണത്താലാണ് ഈ മൂന്ന് ജില്ലകളെ തെരെഞ്ഞുക്കാന്‍ കാരണം.
പദ്ധതികള്‍ ഒട്ടേറെ
അഞ്ചു വര്‍ഷമാണ് ‘പ്രധാനമന്ത്രി ധൻ ധാന്യ കൃഷി യോജന’ പദ്ധതിയുടെ കാലാവധി. കൃഷി, മൃഗ സംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യം സംസ്‌കരണ മേഖലകളിലായി 5,450 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.
ബെംഗളുരുവിലും ജമ്മു കാശ്‌മിരിലും കൃത്രിമ ബീജസങ്കലന പരിശീലന കേന്ദ്രം, ഗോകുല്‍ മിഷന്‍റെ കീഴില്‍ അസമില്‍ ഐവിഎഫ് ലാബ് സ്ഥാപിക്കല്‍, ഇന്‍ഡോറിലെ മെഹ്സാന, ഭില്‍വാര എന്നിവിടങ്ങളില്‍ പാല്‍പ്പൊടി പ്ലാന്‍റുകള്‍, അസമിലെ തേസ്പുരില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയുടെ കീഴില്‍ മത്സ്യത്തീറ്റ പ്ലാന്‍റ്, കാര്‍ഷിക സംസ്കരണ ക്ലസ്റ്ററുകള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സംയോജിത കാര്‍ഡ് ചെയിന്‍, മൂല്യവര്‍ദ്ധന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.