ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും Modi to flag off States first Vande Bharat Express on 2022 November 11
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും Modi to flag off States first Vande Bharat Express on 2022 November 11
കന്നഡ മണ്ണിലേയ്‌ക്ക് പ്രധാനസേവകൻ; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും Modi to flag off State’s first Vande Bharat Express on 2022 November 11
ബെംഗളൂരു: കർണാടക സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ 11-ന് കർണാടകയിലെത്തുന്ന പ്രധാനമന്ത്രി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ചെന്നൈയ്‌ക്കും മൈസൂരുവിനുമിടയിലാണ് ട്രെയിൻ ഓടുക. നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കുമെന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 2.5 കോടി യാത്രക്കാരെ കൂടി ഉൾക്കൊള്ളാൻ കഴിയുന്ന കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 5,000 കോടി വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 5,000 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചിലവ് കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രത്യേക പൂന്തോട്ടമാണ് സർക്കാർ പണികഴിപ്പിച്ചിരിക്കുന്നത്.
രാമായണത്തിലും മഹാഭാരതത്തിലും പരാമർശിച്ചിരിക്കുന്ന വൃക്ഷങ്ങളുടെ തൈകൾ ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു. ജലം പുനരുപയോഗിക്കാനും വൈദ്യുതി ഉപഭോഗം കുറയ്‌ക്കാനും ആവശ്യമായ സംവിധാനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട് . പൊതുയോഗത്തിന് ശേഷം 108 അടി ഉയരമുള്ള നാദപ്രഭു കെംപഗൗഡയുടെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നവംബർ 11-ന് ബെംഗളൂരുവിൽ നടക്കുന്ന വിവിധ പരിപാടികളുടെ ക്രമീകരണങ്ങൾ വീഡിയോ കോൺഫറൻസ് വഴി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിലയിരുത്തി. ചടങ്ങുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ പാടില്ല എന്ന് ബന്ധപ്പെട്ട അധികാരികൾക്ക് അദ്ദേഹം നിർദ്ദേശവും നൽകി
വന്ദേ ഭാരത് എക്സ്പ്രസ്
ഹൈസ്പീഡ്-സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെടുത്താവുന്ന ബുള്ളറ്റ് ട്രെയിനുകളാണ് വന്ദേ ഭാരത് എക്സ്പ്രസ്. 200 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്താൻ ഈ ട്രെയിന് സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ പറഞ്ഞിരുന്നത്. രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസിന്‍റെ പ്രഖ്യാപിത വേഗം 160 കിലോമീറ്ററാണ്. എന്നാൽ രാജ്യത്ത് നിലവിലുള്ള ട്രാക്കുകളുടെ ശേഷി കണക്കിലെടുത്ത് പരമാവധി വേഗത 130 കിലോമീറ്റർ ആണ്. ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി-കത്ര(ജമ്മു കശ്മീർ) എന്നിങ്ങനെ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ഡല്‍ഹി-വാരണാസി ട്രെയിനിന് 81കിലോമീറ്ററും ഡല്‍ഹി-കത്ര വന്ദേ ഭാരത് എക്സപ്രസിന് 94 കിലോമീറ്ററുമാണ് ശരാശരി വേഗത. അതേസമയം ട്രെയിൻ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് നടത്തിയ പരീക്ഷണ ഓട്ടത്തിൽ 180 കിലോമീറ്റർ വേഗത കൈവരിച്ചിരുന്നു. നിലവിൽ രാജ്യത്ത് ഓടുന്ന ട്രെയിനുകളിൽ ഗതിമാൻ എക്സ്പ്രസിനാണ് കൂടുതൽ വേഗം. പരമാവധി 160 കിലോമീറ്റർ വേഗതയിൽ ഗതിമാൻ എക്സ്പ്രസ് സഞ്ചരിക്കുന്നുണ്ട്.
ഒട്ടനവധി സവിശേഷതകളും ആധുനിക സാങ്കേതികവിദ്യകളും വന്ദേ ഭാരത് എക്സ്പ്രസിൽ ഉണ്ട്. യാത്രക്കാർക്കായി ഏറ്റവും മികച്ച സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെയര്‍ കാര്‍. കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ് എന്നിവയുമുണ്ട്. കൂടാതെ എ സി കോച്ചുകള്‍, വിശാലമായ ജനലുകള്‍, സ്ലൈഡിംഗ് ഡോര്‍ എന്നിവയുണ്ട്. പ്രത്യേക എഞ്ചിൻ ഇല്ല എന്നതും ഇതിന്‍റെ മറ്റൊരു സവിശേഷതയാണ്. പകരം ഒന്നിടവിട്ട് കോച്ചുകള്‍ക്കടിയില്‍ 250 കിലോവാട്ടിന്റെ നാല് മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ കരുത്തിലാണ് ട്രെയിൻ ഓടുന്നത്. ആകെ 16 കോച്ചുകളാണ് വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്. ഇതിൽ രണ്ടെണ്ണം എക്സിക്യൂട്ടീവ് കോച്ചുകളാണ്. മെക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായാണ് വന്ദേ ഭാരത് എക്സ്പ്രസ് വികസിപ്പിക്കുകയും നിർമ്മിക്കുകയും ചെയ്തത്. ചെന്നൈയിലെ പെരമ്പൂരിലുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഇത് (ഐസിഎഫ്) രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത്.
courtesy- Janam News