പോളിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
Modi meet Polish Prime Minister Donald Tusk, Modi and Poland
ഇന്ത്യ-പോളണ്ട് പങ്കാളിത്തത്തിൽ ഒരു പുതിയ നാഴികക്കല്ല്: പോളിഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
വാർസോ: ദ്വിദിന സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രിക്ക് തിരിക്കിട്ട പരിപാടികൾ. രണ്ടാം ദിനമായ വ്യാഴാഴ്ച പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ചർച്ചയ്‌ക്ക് മുന്നോടിയായി വാഴ്സോ ചാൻസലറിൽ പ്രധാനമന്ത്രി പരാമ്പരാഗത രീതിലുള്ള സ്വീകരണം ഏറ്റുവാങ്ങി. യുക്രെയ്ൻ സംഘർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാൻ പോളണ്ട് നൽകിയ സഹായം ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കലും വിസ്മരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചതായും ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ, ഇരുനേതാക്കളും പ്രഖ്യാപിച്ചു .ഇന്ത്യ-പോളണ്ട് പങ്കാളിത്തത്തിൽ ഒരു പുതിയ നാഴികക്കല്ലെന്ന് വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാൻ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ കമ്പനികൾ പോളണ്ടിൽ ബിസിനസ് വിപുലീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണുന്നുണ്ട്. ഇന്ത്യയും പോളണ്ടും നയതന്ത്ര ബന്ധം സ്ഥാപിച്ച് 70 വർഷം തികയുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദിയുടെ സന്ദർശനം. 45 വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇന്നലെ വാർസോയിലെത്തിയ പ്രധാനമന്ത്രിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്.
ഗിദ്‍വിജയസിൻജി രാജാവിനെ ആദരിക്കുന്നതിനായി നിർമിച്ച സ്മാരകത്തിൽ സന്ദർശനം നടത്തി. വൈകുന്നേരത്തൊടെ പോളണ്ടിൽ നിന്ന് റെയിൽമാർഗം പ്രധാനമന്ത്രി യുക്രെയ്നിലേക്ക് യാത്ര തിരിക്കും......
Read more at: https://janamtv.com/80908088/