പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സ് അമേരിക്ക സന്ദര്‍ശനത്തിനായി യാത്ര തിരിക്കും.
![പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സ് അമേരിക്ക സന്ദര്‍ശനത്തിനായി യാത്ര തിരിക്കും.](https://delightedindiaprojects.in/uploads/images/paris1.png)
ഫ്രാന്‍സ്, അമേരിക്ക സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുറപ്പെടും; ഫ്രാന്‍സില്‍ എഐ ഉച്ചകോടിയില്‍ പങ്കെടുക്കും ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സ് അമേരിക്ക സന്ദര്‍ശനത്തിനായി യാത്ര തിരിക്കും.. ഉച്ചയ്‌ക്ക് ഡല്‍ഹിയില്‍ നിന്നും യാത്രതിരിക്കുന്ന മോദി വൈകീട്ടോടെ പാരീസിലെത്തും.......
ഫ്രാന്‍സില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ മോദി പങ്കെടുക്കും , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചടങ്ങില്‍ അധ്യക്ഷത വഹിക്കും നാളെയാണ് എ ഐ ഉച്ചകോടി. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചൈനീസ് ഉപപ്രധാനമന്ത്രി ഡിങ് സൂക്‌സിയാങ്ങും ഉച്ചകോടിയില്‍ പങ്കെടുക്കും.
2023ല്‍ യുകെയിലും 2024ല്‍ ദക്ഷിണ കൊറിയയിലും നടന്ന ആഗോള സമ്മേളനങ്ങളുടെ തുടര്‍ച്ചയാണ് പാരീസിലെ എഐ ഉച്ചകോടി ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി മോദി കൂടിക്കാഴ്‌ച്ച നടത്തും. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കല്‍ പ്രധാന ചര്‍ച്ചയാകും. തുടര്‍ന്ന് മാര്‍സെയിലിൽ വെച്ച് പ്രധാനമന്ത്രി സ്വകാര്യ അത്താഴവിരുന്നിലും പങ്കെടുക്കും.
ഇതിനുശേഷം പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെടും. ഫെബ്രുവരി 12,13 തിയതികളിലാണ് മോദിയുടെ യുഎസ് സന്ദര്‍ശനം ഡൊണാൾഡ് ട്രംപുമായി വ്യാഴാഴ്ചയാണ് മോദിയുടെ കൂടിക്കാഴ്‌ച്ച. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്....