വിവിധ മതനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി
വിവിധ മത നേതാക്കള്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ മോദിയെ കണ്ടു; എല്ലാ സമുദായങ്ങളും ഇവിടെ സുരക്ഷിതമാണെന്നും നേതാക്കള്‍ വിവിധ മതനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി.
എല്ലാ സമുദായങ്ങളും ഇന്ത്യയില്‍ സുരക്ഷിതമാണെന്നും ഇവിടെ ഒരു സമുദായത്തിനും ആരെയും ഭയമില്ലെന്നും അവര്‍ പ്രഖ്യാപിച്ചു ന്യൂദല്‍ഹി: വിവിധ മതനേതാക്കള്‍ എല്ലാവരും ചേര്‍ന്ന് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തി. എല്ലാ സമുദായങ്ങളും ഇന്ത്യയില്‍ സുരക്ഷിതമാണെന്നും ഇവിടെ ഒരു സമുദായവും ആരെയും ഭയക്കുന്നില്ലെന്നും അവര്‍ പ്രഖ്യാപിച്ചു..
ന്യൂനപക്ഷങ്ങള്‍ക്ക് ഇവിടെ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ പ്രചാരണത്തെ തള്ളിക്കളയുന്നതായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്ത വിവിധ മതനേതാക്കളുടെ ആഹ്വാനം. വിവിധ മതങ്ങളില്‍പ്പെട്ട 24 നേതാക്കള്‍ പങ്കെടുത്തു. പുറം രാജ്യങ്ങള്‍ക്ക് വേണ്ടി ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വിവിധ മതവിശ്വാസങ്ങള്‍ തമ്മിലുള്ള പരസ്പരവിശ്വാസവും എല്ലാവരും പങ്കുവെച്ചു. ക്രിസ്ത്യന്‍ പാഴ്സി, സിഖ്, ജൈന, ഹിന്ദു സമുദായങ്ങളിലെ നേതാക്കള്‍ പങ്കെടുത്തു