യുഎസിൽ ടെക്ഭീമൻ ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി
Tech giant Elon Musk meets Prime Minister Narendra Modi
ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം
ന്യൂഡൽഹി: യുഎസിൽ ടെക്ഭീമൻ ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയതിനുപിന്നാലെ ഇന്ത്യയിൽ തൊഴിലവസരങ്ങൾ തുറന്ന് ടെസ്‌ല. ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ പദ്ധതിയിടുന്നതിന്റെ മുന്നൊരുക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കമ്പനി ഉപഭോക്തൃ-ആശയവിനിമയ ജോലികൾ, ബാക്ക്-എൻഡ് ജോലികൾ എന്നിവയുൾപ്പെടെ 13 തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്നത്. സർവീസ് ടെക്നീഷ്യൻ, വിവിധ ഉപദേശക തസ്തികകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും മുംബൈയിലും ഡൽഹിയിലും ലഭ്യമാണ്.
കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിൽക്ക് മുംബൈയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ടെസ്‌ലയും ഇന്ത്യയും വർഷങ്ങളായി പരസ്പരം ഇടപഴകുന്നുണ്ടെങ്കിലും ഉയർന്ന ഇറക്കുമതി തീരുവയെക്കുറിച്ചുള്ള ആശങ്കകൾ കാരണം കമ്പനി ഇന്ത്യയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
40,000 ഡോളറിൽ കൂടുതൽ വിലയുള്ള ഉയർന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഇന്ത്യ ഇപ്പോൾ 110% ൽ നിന്ന് 70% ആയി കുറച്ചു. കഴിഞ്ഞയാഴ്ച വാഷിംഗ്ടണിൽ മസ്‌കുമായും പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായും പ്രധാനമന്ത്രി മോദി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് ടെസ്‌ലയുടെ ഇന്ത്യാ പദ്ധതി.
എഫ്-35 യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഉൾപ്പെടെ, യുഎസ് വ്യാപാരക്കമ്മി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കാൻ ധാരണയിലെത്തിയതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള പ്രസ്താവനയിൽ ട്രംപ് പറഞ്ഞു..