ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ്;പാർലമെന്റിൽ പ്രസംഗം നടത്താൻ നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ്;പാർലമെന്റിൽ പ്രസംഗം നടത്താൻ നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ്;പാർലമെന്റിൽ പ്രസംഗം നടത്താൻ നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ

വാഷിംഗ്ടൺ: യുഎസ് സന്ദർശന വേളയിൽ പാർലമെന്റിൽ പ്രസംഗം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കണമെന്നാവശ്യവുമായി യുഎസ് പാർലമെന്റ് അംഗങ്ങൾ. റോ ഖന്നയും മൈക്കൽ വാൾട്സു യുഎസ് പ്രതിനിധി സഭയുടെ സ്പീക്കർ സ്പീക്കർ കെവിൻ മക്കാർത്തി കത്തെഴുതിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നേതാവിനെ പാർലമെന്റിൽ ക്ഷണിക്കുന്നത് അഭിമാനമാണ്. 21-ാം നൂറ്റാണ്ടിൽ ചൈനയെ പ്രതിരോധിക്കുന്നതിലെ ഏറ്റവും  ശക്തമായ പങ്കാളിയാണ് ഇന്ത്യ. രാജ്യത്തിന്റെ കരുത്തിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. പ്രധാനമന്ത്രിയെ പാർലമെന്റിൽ അഭിസോബോധന ചെയ്യാൻ ക്ഷണിക്കുന്നത് ഭാരതത്തിന് നൽകാവുന്ന ബഹുമതിയാണെന്നും പാർലമെന്റ് അംഗങ്ങൾ സമർപ്പിച്ച കത്തിൽ പറയുന്നു. പ്രധാനമന്ത്രിയുടെ അഭിസംബോധന ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകളെയും ഉത്തേജിപ്പിക്കുമെന്നും കത്തിൽ പരാമർശിക്കുന്നു. പ്രാദേശികവും ആഗോളവുമായ സുരക്ഷാ താൽപ്പര്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഏറെ ഗുണം ചെയ്യുമെന്നും പാർലമെന്റ് അംഗങ്ങൾ വ്യക്തമാക്കി..

ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലൂടെയാണ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തിയും രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും കരുത്താർജ്ജിക്കുന്നത്. നാല് ദശലക്ഷത്തോളം വരുന്ന ഇന്ത്യൻ അമേരിക്കൻ പ്രവാസികളും, ഊർജ്ജസ്വലമായ  വിദ്യാഭ്യാസ വിനിമയങ്ങളും ആഴത്തിലുള്ള ബന്ധവും സഹകരണത്തിനുള്ള സാദ്ധ്യതകളിലേക്ക് മിഴി തുറക്കുന്നു. അമേരിക്കയ്‌ക്ക് ഇന്ത്യ നൽകുന്ന സഹായസഹകരങ്ങൾ ഏറെ വിലമതിക്കുന്നതാണ് -കത്തിൽ വിശദീകരിക്കുന്നു.......

പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണത്തെ തുടർന്ന് ജൂൺ 22-നാണ് പ്രധാനമന്ത്രി യുഎസ് സന്ദർശനം നടത്തുന്നത്. യുഎസ് സന്ദർശിക്കുന്ന രാഷ്‌ട്രത്തലവൻമാരോടുള്ള ബഹുമാനത്തെ സൂചിപ്പിക്കുന്നതാണ് സ്റ്റേറ്റ് ഡിന്നർ. ഒരു ബഹുമതി പോലെയാണ് സ്‌റ്റേറ്റ് ഡിന്നറിനെ കാണുന്നത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനും ശേഷം സ്റ്റേറ്റ് ഡിന്നർ ലഭിക്കുന്ന മൂന്നാമത്തെ രാഷ്‌ട്രത്തലവനാകും നരേന്ദ്രമോദി. 2016-ൽ യുഎസ് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്തിരുന്നു.....