പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ മുംബൈ സോളാപൂർ മുംബൈ സായ്‌നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും.
പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ മുംബൈ സോളാപൂർ മുംബൈ സായ്‌നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും.
പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യുംമുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയിൽ. മുംബൈ -സോളാപൂർ ,മുംബൈ – സായ്‌നഗർ ശിർദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും.
അന്ധേരിയിൽദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിയ്‌ക്കായി നിർമ്മിച്ച പുതിയ ക്യാമ്പസും അദ്ദേഹം ഉദ്ഘാടനം ചെയ്യുംരാജ്യത്തെ ഒമ്പതാമത്തെ വന്ദേ ഭാരത് ട്രെയിനാണ് മുംബൈ-സോലാപൂർ വന്ദേ ഭാരത് ട്രെയിൻ. പുതിയ ട്രെയിൻ മുംബൈയ്‌ക്കും സോലാപൂരിനും ഇടയിലുള്ള യാത്ര മെച്ചപ്പെടുത്തും
സോലാപൂരിലെ സിദ്ധേശ്വർ, അക്കൽകോട്ട്, തുൾജാപൂർ, സോലാപൂരിനടുത്തുള്ള പണ്ഡർപൂർ, പൂനെയ്‌ക്കടുത്തുള്ള അലണ്ടി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കും.മുംബൈ-സായിനഗർ ഷിർദി വന്ദേ ഭാരത് ട്രെയിൻ രാജ്യത്തെ പത്താമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും. നാസിക്കിലേക്കും തീർഥാടന കേന്ദ്രങ്ങളായ ത്രയംബകേശ്വർ, സായിനഗർഷിർദി, ഷാനി സിംഗനാപൂർ എന്നിവിടങ്ങളിലേക്കുള്ള യാത്രയും മെച്ചപ്പെടുത്തും. ......