ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും കുടുംബമാണ് ഇന്ത്യ പ്രധാനമന്ത്രി മോദി India is the family of all faiths in the world

ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും കുടുംബമാണ് ഇന്ത്യ പ്രധാനമന്ത്രി മോദി India is the family of all faiths in the world

‘ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും കുടുംബമാണ് ഇന്ത്യ’: യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി......



വാഷിംഗ്ടൺ: ഇന്ത്യ ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും കുടുംബമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എല്ലാ വിശ്വാസങ്ങളെയും ആഘോഷിക്കുന്നു. ‘നാനാത്വത്തിൽ ഏകത്വം’ എന്നതാണ് ഇന്ത്യയുടെ രീതി എന്നും ഇന്ത്യയിൽ വൈവിധ്യം ഒരു സ്വാഭാവിക കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു,...



 ‘ഞങ്ങൾക്ക് 2500-ലധികം രാഷ്‌ട്രീയ പാർട്ടികളുണ്ട്. 20-ളം വ്യത്യസ്ത പാർട്ടികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭരിക്കുന്നു. ഞങ്ങൾക്ക് 22 ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷകളും ഉണ്ട്. എന്നിട്ടും ഞങ്ങൾ ഒരേ ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്. ഓരോ 100 മൈലും ഞങ്ങളുടെ പാചകരീതി ദോശയിൽ നിന്ന് ആലു പറാത്തയിലേക്ക് മാറുന്നു.’ ഇന്ത്യൻ വൈവിധ്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. നിറഞ്ഞ കൈയടികളോടെയാണ് പ്രധാനമന്ത്രിയുടെ ഒരോ വാക്കും യുഎസ് കോൺഗ്രസ് ഏറ്റെടുത്തത്

ഇന്ന് ലോകത്തിന് ഇന്ത്യയെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. ഇവിടെയും അത് കാണുന്നു. ഇന്ത്യയുടെ വികസനവും ജനാധിപത്യവും വൈവിധ്യവും മനസ്സിലാക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് കോൺഗ്രസിലെ നൂറോളം അംഗങ്ങളെ സ്വീകരിക്കാൻ സാധിച്ചത് അഭിമാനമുളവാക്കുന്നു എന്നും യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നത് എല്ലായ്‌പ്പോഴും വലിയ അഭിമാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടുതവണ അതിന് സാധിക്കുന്നത് അസാധാരണമായ ഒരു ഭാഗ്യമാണ്. ഈ ബഹുമതിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു. 2016-ൽ നിങ്ങളിൽ പകുതിയോളം പേർ ഇവിടെ ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളുടെ ആവേശം  എനിക്ക് കാണാൻ കഴിയും. മറ്റേ പകുതിയിൽ പുതിയ സുഹൃത്തുക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.......
 ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്. ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും. നമ്മൾ വളരുക മാത്രമല്ല, അതിവേഗം വളരുകയാണ്. ഇന്ത്യ വളരുമ്പോൾ ലോകം മുഴുവൻ വളരും. പ്രധാനമന്ത്രി എന്ന നിലയിൽ  ആദ്യമായി യുഎസ് സന്ദർശിക്കുമ്പോൾ, ഇന്ത്യ ലോകത്തിലെ പത്താമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ രാജ്യമാണ്. ഉടൻ തന്നെ മൂന്നാമത്തെ വലിയ രാജ്യമാകും, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു ആധുനിക ഇന്ത്യയിൽ നമ്മളെ നല്ല ഭാവിയിലേയ്‌ക്ക് നയിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന വികസനം എന്നതല്ല മറിച്ച് സ്ത്രീകൾ നയിക്കുന്ന വികസനമാണ് ഇന്ത്യയുടെ കാഴ്ചപാട്. ഗോത്ര പശ്ചാത്തലത്തിൽ നിന്നും ഒരു ഉയർന്നുവന്ന സ്ത്രീയെ ഞങ്ങൾ രാഷ്‌ട്രപതിയാക്കുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ വർഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിച്ചു. ഓരോ നാഴികക്കല്ലും പ്രധാനമാണ് എന്നാൽ ഇതിന് ചില പ്രതേൃകതകളുണ്ട്. ആയിരം വർഷത്തെ വൈദേശിക ഭരണത്തിന് ശേഷം നേടിയ സ്വാതന്ത്ര്യത്തിന്റെ 75 വർഷമാണ് ആഘോഷിച്ചത്. ജനാധിപത്യത്തിന്റെ ആഘോഷം മാത്രമല്ല, ഇത് വൈവിധ്യങ്ങളുട െആഘോഷം കൂടിയാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതാണ് ഞങ്ങളുടെ ദർശനം. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഞങ്ങൾ ശ്രദ്ധ നൽകുന്നത്. 150 ദശലക്ഷത്തിലധികം ആളുകൾക്കായി ഏകദേശം 14 ദശലക്ഷം വീടുകൾ നിർമിച്ചു നൽകി. ഇത് ഓസ്‌ട്രേലിയയിലെ ജനസംഖ്യയുടെ 6 മടങ്ങ് വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.......


 ഭാരത് മാതാ വിളികളും വന്ദേമാതരം വിളികളുമാണ് പ്രധാനമന്ത്രിയെ എതിരേറ്റത്. യുഎസ് കോൺഗ്രസിനെ രണ്ടു തവണ അഭിസംബോധന ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇതിന് താൻ ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറയുന്നു എന്നും  അദ്ദേഹം പറഞ്ഞു. നിറഞ്ഞ കരഘോഷത്തോടെയാണ് അദ്ദേഹത്തിന്റെ വാക്കുകളെ കോൺഗ്രസ് അംഗങ്ങൾ സ്വീകരിച്ചത്. 15 തവണയോളം അദ്ദേഹത്തിന്റെ പ്രസംഗത്തിന് പ്രതിനിധികൾ എണീറ്റ് നിന്ന് കരഘോഷം മുഴക്കി. 2014 മെയ് മാസത്തിൽ അധികാരത്തിൽ വന്നതിനുശേഷം അമേരിക്കയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആറാമത്തെ സന്ദർശനമാണ് ഇത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ ആദ്യ സ്‌റ്റേറ്റ് വിസിറ്റാണ്. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി അമേരിക്ക സന്ദർശിക്കുന്നത്