പ്രധാന സേവകൻ കേരളത്തിൽ നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേൽപ്പ്
കൊച്ചിയെ കാവിക്കടലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം കേരളത്തിൽ എത്തി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ മോദിക്ക് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.....
വിമാനത്താവളത്തിന് സമീപത്ത് മോദിയെ കാത്ത് ജനസാഗരങ്ങളാണ് അണിനിരന്നിരിക്കുന്നത്. വാദ്യഘോഷങ്ങളും കൊട്ടും മേളവും കലാരൂപങ്ങളുമായി പ്രവർത്തകരും മുന്നിൽ തന്നെയുണ്ട്. പ്രദേശത്ത് വൻ സുരക്ഷയാണ്
ഏർപ്പെടുത്തിയിരിക്കുന്നത്. ഫോട്ടോയും ബാനറുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് ”മോദി മോദി” മുദ്രാവാക്യങ്ങളും ഉയരുന്നുണ്ട്. മെട്രോയുടെ രണ്ടാം ഘട്ടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. നാളെ ഐഎൻഎസ് വിക്രാന്ത് അദ്ദേഹം രാജ്യത്തിനായി സമർപ്പിക്കും.......
![](https://delightedindiaprojects.in/uploads/images/modicochi2.jpg)
എല്ലാവർക്കും ഓണാശംസകൾ; വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹരമായ നാട്, ഓണക്കാലത്ത് സന്ദർശനം നടത്താനായത് സൗഭാഗ്യം; കസവുടുത്ത് മലയാളത്തിൽ പ്രസംഗമാരംഭിച്ച് പ്രധാനമന്ത്രി.....
![](https://delightedindiaprojects.in/uploads/images/vikranth5.png)
കൊച്ചി; രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. പതിനായിരക്കണക്കിനാളുകൾ കാത്തിരുന്ന ബിജെപി പൊതുസമ്മേളന വേദിയിലെത്തിയ നരേന്ദ്രമോദി മലയാളത്തിലാണ് പ്രസംഗമാരംഭിച്ചത്.......
മലയാളികൾക്ക് ഓണാശംസ നേർന്നാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതിഭംഗിയും കൊണ്ട് അനുഗൃഹീതം. ഓണക്കാലത്ത് കേരളത്തിലെത്തിയത് സൗഭാഗ്യമാണ്. കേരളം സന്ദർശിക്കാനായതിൽ സന്തോഷമെന്ന്അദ്ദേഹം പറഞ്ഞു.......
പൊതുസമ്മേളനത്തിൽ കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ അദ്ദേഹം എണ്ണിപറഞ്ഞു. ബിജെപിയുടെ സർക്കാറുകൾ ഉള്ളയിടത്ത് വികസനം വേഗത്തിലാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ സർക്കാരാണ് പ്രവർത്തിക്കുന്നത്. ഡബിൾ
എഞ്ചിൻ സർക്കാർ കേരളത്തിൽ വന്നാൽ വികസനം വേഗത്തിലാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . കേരളത്തിലെ ജനങ്ങൾ ബിജെപിയെ പുതിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിഎംഎവൈ പദ്ധതി വഴി കേരളത്തിൽ രണ്ട് ലക്ഷം വീടുകൾ നൽകാനായി. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി
നടപ്പിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമ്മേളനത്തിന് ശേഷം അദ്ദേഹം കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് കൊച്ചി മെട്രോ ദീർഘിപ്പിക്കലിന്റെയും കേരളത്തിലെ റെയിൽവേ വികസനപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. സിയാൽ കൺവെൻഷൻ സെന്ററിലാണ് ദീർഘിപ്പിച്ച പേട്ട-തൃപ്പൂണിത്തുറ മെട്രോ പാതയുടെ ഉദ്ഘാടനം. എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, കൊല്ലം റെയിൽവേ സ്റ്റേഷനുകളുടെ നവീകരണങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും. ഇരട്ടിപ്പിച്ച കറുപ്പന്തറ-കോട്ടയം-.ചിങ്ങവനം പാതയും കൊല്ലം-പുനലൂർ പാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.......
കൊച്ചിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് ശേഷം അദ്ദേഹം റോഡ് മാർഗം കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലെത്തി ദർശനം നടത്തും. നിർമ്മാണം പൂർത്തിയായ പേട്ട-എസ്എൻ ജംഗ്ഷൻ മെട്രോപാതയുടെ ഉദ്ഘാടനം
ചെയ്യും.......
COURTESY- /janamtv.com/
MAAN KI BATH - AUG 2022
ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്!
നിങ്ങൾ ഈ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ട് 7 വർഷമായി! ചില കാര്യങ്ങൾ പങ്കുവെക്കാൻ ഈ അവസരം വിനിയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു! ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ സിംഹാസനം നിറയെ മുള്ളായിരുന്നു!*
മുൻ സർക്കാരിന്റെ 10 വർഷത്തെ കെടുകാര്യസ്ഥതയും അഴിമതിയും വഞ്ചനയും കൊണ്ട് എല്ലാ സർക്കാർ സ്ഥാപനങ്ങളും ചിന്നിച്ചിതറി! വമ്പിച്ച വിദേശ കടം അവശേഷിച്ചു, ഇന്ത്യൻ കമ്പനികൾ നഷ്ടത്തിലായി!
ഇറാൻ കടം 48,000 കോടി രൂപ;*
യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ കടം 40,000 കോടി രൂപ;*
ഇന്ത്യൻ ഇന്ധന കമ്പനികൾക്ക് 1,33,000 കോടി രൂപയുടെ നഷ്ടം;*
ഇന്ത്യൻ എയർലൈൻസിന്റെ നഷ്ടം ₹58,000 കോടി;*
ഇന്ത്യൻ റെയിൽവേയുടെ നഷ്ടം 22,000 കോടി രൂപ;*
ബിഎസ്എൻഎല്ലിന്റെ നഷ്ടം ₹1,500 കോടി;*
സൈനികർക്ക് അടിസ്ഥാന ആയുധങ്ങൾ ഇല്ലായിരുന്നു, അവർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ഇല്ലായിരുന്നു! അത്യാധുനിക യുദ്ധവിമാനങ്ങൾ ഇല്ലായിരുന്നു! ഒരു യുദ്ധം ഉണ്ടായാൽ സൈന്യം 4 ദിവസം പോലും അതിജീവിക്കില്ലായിരുന്നു.*
അന്ന് എന്റെ പ്രധാന ഉത്തരവാദിത്തം എല്ലാ സംവിധാനങ്ങളും കൃത്യമായി സജ്ജീകരിക്കുക എന്നതായിരുന്നു!*
*ഭാഗ്യവശാൽ, അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞു! എന്നാൽ കുറഞ്ഞ വിലകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടില്ല! സർക്കാർ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും!*
നിങ്ങൾ എന്നെ വളരെയധികം സ്നേഹിക്കുന്നു, പക്ഷേ ഇന്ധനച്ചെലവിന്റെ പേരിൽ നിങ്ങൾക്ക് എന്നോട് അൽപ്പം ദേഷ്യമുണ്ട്! എനിക്കറിയാം, പക്ഷേ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല, കാരണം ഞാൻ എന്റെ ഭാവി തലമുറയ്‌ക്കൊപ്പം പ്രവർത്തിക്കുന്നു!
മുൻ സർക്കാരിന്റെ വിഡ്ഢിത്തം നമുക്ക് ശാപമായിരുന്നു*
അവർ കടം വാങ്ങി ക്രൂഡ് ഓയിൽ വാങ്ങി! എന്നിരുന്നാലും, സാധാരണക്കാരുടെ ദേഷ്യം ഒഴിവാക്കാൻ അവർ വില വർദ്ധിപ്പിച്ചില്ല!*
അപ്പോൾ മൻമോഹൻ ₹2,50,000 കോടി വിദേശ വായ്പ എടുത്തിരുന്നു! ഇതിനായി പ്രതിവർഷം 25,000 കോടി രൂപ പലിശയായി നൽകേണ്ടി വന്നു!*
ഇന്ധനത്തിന് നികുതി ചുമത്താനുള്ള കാരണം ഇതാണ് . ഇന്ന് നമ്മൾ 2,50,000 കോടി രൂപ പലിശ സഹിതം തിരിച്ചടച്ചു എന്ന് അഭിമാനത്തോടെ പറയാം...
മുൻ സർക്കാരുകൾ തുടങ്ങിവെച്ച എല്ലാ പദ്ധതികളും ഞങ്ങൾ പൂർത്തിയാക്കി, അവ തകൃതിയായി നടക്കുന്നു! റെയിൽവേ ലൈനുകളുടെ എല്ലാ വൈദ്യുതീകരണവും ഞങ്ങൾ മുമ്പത്തേക്കാൾ വേഗത്തിൽ പൂർത്തിയാക്കി!*
കൂടാതെ
18,500 ഗ്രാമങ്ങൾ വൈദ്യുതീകരിച്ചു..
പാവപ്പെട്ടവർക്ക് 5 കോടി സൗജന്യ ഗ്യാസ് കണക്ഷനുകൾ നൽകി!
നൂറുകണക്കിന് കിലോമീറ്റർ പുതിയ റോഡുകൾ നിർമ്മിച്ചു!*
1,50,000 കോടി രൂപയുടെ വായ്പ യുവാക്കൾക്ക് നൽകി
ആയുഷ്മാൻ ഭാരത്" എന്ന പേരിൽ 50 കോടി പൗരന്മാർക്കായി 1,50,000 കോടി രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു!
നമ്മുടെ സൈനികർക്ക് ഏറ്റവും പുതിയതും പരിഷ്കരിച്ചതുമായ എല്ലാ ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും റഫാൽ യുദ്ധവിമാനങ്ങളും മറ്റ് പലതരം മാരകായുധങ്ങളും മറ്റ് സൗകര്യങ്ങളും നൽകിയിട്ടുണ്ട്!