സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദീപാവലി ദിനങ്ങളില്‍ കേന്ദ്രത്തിന്റെ ജനക്ഷേമ പദ്ധതികളാല്‍ രാജ്യത്തെ എല്ലാ വീടുകളും പ്രകാശപൂരിതം:
സന്തോഷം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന, പ്രധാനമന്ത്രി മുദ്ര യോജന, ആയുഷ്മാന്‍ ഭാരത് യോജന, യുപിഐ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ
ന്യൂദല്‍ഹി: നിരവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ദീപാവലി ദിനത്തില്‍ എല്ലാ വീടുകളിലും സന്തോഷം പകരുന്നതില്‍ സംതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ആവാസ് യോജന, ഉജ്ജ്വല യോജന, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന, പ്രധാനമന്ത്രി മുദ്ര യോജന, ആയുഷ്മാന്‍ ഭാരത് യോജന, യുപിഐ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു വീഡിയോ മൈഗവ്ഇന്ത്യ (MyGovIndia) എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനു പ്രതികരിക്കുകയായിരുന്നു മോദി ദീപാവലി ദിനത്തില്‍ ഇന്ന് രാജ്യത്തെ എല്ലാ വീടുകളും നമ്മുടെ ജനക്ഷേമ പദ്ധതികളാല്‍ പ്രകാശപൂരിതമാകുന്നതില്‍ ഞാന്‍ വളരെ സംതൃപ്തനാണെന്ന് മൈഗവ്ഇന്ത്യയുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു