പ്രധാനസേവകൻ വീണ്ടും മലയാള മണ്ണിലെത്തുന്നു
ഇത്തവണ കൊച്ചിയെ ഹരം കൊള്ളിക്കും; പ്രധാനസേവകൻ വീണ്ടും കേരള മണ്ണിലെത്തുന്നു; 16-ന് റോഡ് ഷോ കൊച്ചി: പ്രധാനസേവകൻ വീണ്ടും മലയാള മണ്ണിലെത്തുന്നു. ദ്വിദിന സന്ദർശനത്തിനായി എത്തുന്ന അദ്ദേഹം 16-ന് വൈകുന്നേരം റോഡ് ഷോയിൽ പങ്കെടുക്കും.
പിറ്റേന്ന് ബുധനാഴ്ച രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശനം നടത്തും. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിലും പങ്കെടുക്കും.
തുടർന്ന് കൊച്ചിയിൽ പാർട്ടി നേതൃയോഗത്തിലും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുക്കും. ഉച്ചയ്‌ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങും. ഈ വർഷം പ്രധാനമന്ത്രിയുടെ.
രണ്ടാമത്തെ കേരള സന്ദർശനമാണ് 16, 17 ദിവസങ്ങളിലായി നടക്കുക.
പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി ഗുരുവായൂരിൽ ഹെലിപാട് അടക്കമുള്ള സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉന്നത പോലീസ് സംഘം വിലയിരുത്തിയിരുന്നു.....