അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ഒരു കോടി യുവാക്കള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ, ഉന്നത വിദ്യാഭ്യാസ കോച്ചിങ് Free online exam and higher education coaching for ten million youths from poor and middle class backgrounds over the next year
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവരും, ഇടത്തരക്കാരുമായ ഒരു കോടി യുവാക്കള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരീക്ഷാ, ഉന്നത വിദ്യാഭ്യാസ കോച്ചിങ്:
Free online exam and higher education coaching for ten million (one crore) youths from poor and middle-class backgrounds over the next year:
अगले साल गरीब और मध्यम-वर्गीय परिवारों के एक करोड़ युवाओं के लिए मुफ़्त ऑनलाइन परीक्षा और उच्च शिक्षा की कोचिंग
ന്യൂഡല്‍ഹി: പാവപ്പെട്ട, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മത്സരപ്പരീക്ഷകള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കോച്ചിങ് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രഖ്യാപനം. പ്രമുഖ അധ്യാപകരുടെ നേതൃത്വത്തില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോച്ചിങ് ക്ലാസുകള്‍ക്കായി ഇടത്തരം കുടുംബങ്ങള്‍ക്ക് ചെലവാകുന്ന ആയിരക്കണക്കിന് കോടി രൂപ ലാഭിക്കാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി..

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി യുവാക്കള്‍ക്ക് എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മേഖലയില്‍ പരിശീലനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ആഗോള എ ഐ മേഖലയില്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് മുന്നിലെത്താന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചെലവ്, ഗുണമേന്മ, നൈപുണ്യം എന്നീ മൂന്ന് കാര്യങ്ങളില്‍ രാജ്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മോദി വ്യക്തമാക്കി......

അഞ്ച് മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളിലെ കായികപ്രതിഭ കണ്ടെത്തുന്നതിനായി ഗ്രാമങ്ങള്‍, നഗരങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി ടാലന്റ് ഹണ്ട് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കണ്ടെത്തുന്ന പ്രതിഭകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കി രാജ്യത്തിനായി മികച്ച കായികതാരങ്ങളാക്കി വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.

Delighted India Projects