റെയിൽവേയുടെ ആദ്യത്തെ 9000 HP ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
PM flags off Railways' first 9,000 HP electric locomotive engine
റെയിൽവേയുടെ ആദ്യത്തെ 9,000 HP ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി..
/ഗാന്ധിനഗർ: ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ 9,000 HP ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് നിർമ്മിച്ച ദാഹോദിലെ ലോക്കോമോട്ടീവ് നിർമ്മാണ പ്ലാന്റും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിച്ചു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് , ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിനും ലോകോത്തര യാത്ര സൗകര്യങ്ങൾ നിർമ്മിക്കുന്നതും ലക്ഷ്യമിട്ടുള്ള ചുവടുവയ്പ്പാണിതെന്ന് കേന്ദ്രത്തിന്റെ പ്രസ്താവനയിൽ പറഞ്ഞു.
ആഭ്യന്തരഉപയോഗത്തിനും കയറ്റുമതിക്കുമായി 9,000 HP യുടെ ഇലക്ട്രിക് ലോക്കോമോട്ടീവുകൾ പ്ലാന്റിൽ ഉത്പാദിപ്പിക്കും. ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി വർദ്ധിപ്പിക്കുന്നതിൽ ഇവ ഒരു പ്രധാന പങ്കുവഹിക്കും ഊർജ ഉപഭോഗം കുറയ്ക്കുന്നത്തിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദാഹോദ് സന്ദർശനവേളയിൽ പ്രധാനമന്ത്രി 24,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നിരവധി റെയിൽവേ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്ക് പുറമേ വേരാവലിൽ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു
Courtesy- janamtv.com/