ഭാരതവും യൂറോപ്പും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വൻ കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ
Swedish Prime Minister Ulf Kristersson says free trade agreement between India and Europe will lead to huge leaps
ഭാരതം-യൂറോപ്പ് സ്വതന്ത്ര വ്യാപാര കരാർ തുടക്കം; 2047-ലെ ഇന്ത്യയുടെ മുന്നേറ്റത്തിൽ സ്വീഡനും പങ്കാളിയാകും: ഉൾഫ് ക്രിസ്റ്റേഴ്സൺ......
ന്യൂഡൽഹി: ഭാരതവും യൂറോപ്പും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ വൻ കുതിച്ചുചാട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന് സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ. ഈ കരാർ ഭാരതവുമായുള്ള ദീർഘകാല സഹകരണത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും, വരും വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യൂറോപ്യൻ റൗണ്ട് ടേബിൾ ഫോർ ഇൻഡസ്ട്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ഒരു പ്രധാന പങ്കാളിയായി സ്വീഡൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി വ്യാപാരത്തിനപ്പുറം സുരക്ഷ, പ്രതിരോധം തുടങ്ങിയ നിർണായക മേഖലകളിലും ഇരുപക്ഷവും തമ്മിൽ കൈകോർക്കുമെന്നാണ് കരാർ വ്യക്തമാക്കുന്നത്. കേവലം സാമ്പത്തിക ഇടപാടുകൾക്ക് അപ്പുറം തന്ത്രപ്രധാനമായ പങ്കാളിത്തമാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉറസുല വോൺ ഡേർ ലെയനും സമ്മേളനത്തിൽ ഓർമ്മിപ്പിച്ചു
ആഗോളതലത്തിൽ പ്രതിരോധ-സുരക്ഷാ രംഗങ്ങളിൽ ഭാരതവുമായി ചേർന്ന് പ്രവർത്തിക്കാൻ യൂറോപ്പ് സന്നദ്ധമാണെന്ന വ്യക്തമായ സൂചനയാണ് അവർ നൽകിയത് 81041585/ഈ ആഗോള സഹകരണത്തിന്റെ ഭാഗമായി സമുദ്ര സുരക്ഷാ രംഗത്തിന് പ്രത്യേക ഊന്നൽ നൽകാൻ ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ നേരിടാനും സുരക്ഷിതമായ സമുദ്രവ്യാപാര പാതകൾ ഉറപ്പാക്കാനും ഇരുരാജ്യങ്ങളും സംയുക്തമായി നീങ്ങും. അന്താരാഷ്‌ട്ര തലത്തിൽ തന്ത്രപ്രധാനമായ ഒട്ടേറെ പുതിയ സാധ്യതകളിലേക്കാണ് ഭാരതം-യൂറോപ്പ് സ്വതന്ത്ര വ്യാപാര കരാർ വിരൽ ചൂണ്ടുന്നത്
Delighted India Projects