ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ Prime Minister Modi begins his Australia visit India aims to further strengthen ties with the country

Prime Minister Modi begins his Australia visit India aims to further strengthen ties with the country

ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി ഓസ്‌ട്രേലിയയുമായി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ Prime Minister Modi begins his Australia visit  India aims to further strengthen ties with the country

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി (09/2026)

प्रधानमंत्री मोदी ने अपनी ऑस्ट्रेलिया यात्रा शुरू की; भारत का मकसद उस देश के साथ संबंधों को और मजबूत करना है।

Prime Minister Modi begins his Australia visit , India aims to further strengthen ties with the country

മെല്‍ബണ്‍: ഇന്‍ഡൊനേഷ്യന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂന്ന് രാജ്യങ്ങളുടെ വിദേശ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി ഓസ്‌ട്രേലിയയിലെ മെല്‍ബണിലെത്തി. ബുധനാഴ്ച വൈകിട്ടാണ് മോദി മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിയത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയെ പ്രതിനിധീകരിച്ച് ഭവന, ഭവനരഹിതര്‍, നഗരകാര്യ മന്ത്രി ക്ലെയര്‍ ഒ’നീല്‍ എംപി ഉള്‍പ്പെടെയുള്ള ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ ഔപചാരികമായി സ്വീകരിച്ചു.... 



 പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മെല്‍ബണില്‍ ഇന്ത്യന്‍ വംശജരുടെ വലിയ സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമൂഹാംഗങ്ങള്‍ വന്‍ ആവേശത്തോടെയാണ് പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്. ഇന്‍ഡൊനേഷ്യയില്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിരവധി സുപ്രധാന കരാറുകളും ചര്‍ച്ചകളും നടത്തിയ ശേഷമാണ് മോദി ഓസ്‌ട്രേലിയയിലെത്തിയത്..

ഇന്തോ-പസഫിക് മേഖലയില്‍ തന്ത്രപ്രധാന സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം, പ്രവാസി ഇന്ത്യക്കാരുമായുള്ള ബന്ധം എന്നിവയാണ് ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാകുക.

മൂന്ന് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന വിദേശ പര്യടനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയന്‍ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യും. 

ഓസ്ട്രേലിയയുമായി ബന്ധം കൂടുതല്ശക്തമാക്കാന്ഇന്ത്യ; അല്ബനീസുമായി നിര്ണായക കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി

മെല്‍ബണ്‍: ത്രിരാഷ്‌ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി മെല്‍ബണില്‍ നിര്‍ണായക ഉഭയകക്ഷി ചര്‍ച്ച നടത്തി. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, നൂതന സാങ്കേതികവിദ്യ, സാമ്പത്തിക സഹകരണം തുടങ്ങി നിരവധി സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുനേതാക്കളും ഇന്ത്യ-ഓസ്‌ട്രേലിയ സി.ഇ.ഒ ഫോറത്തിലും സാമ്പത്തിക സഹകരണ റോഡ്മാപ്പ് സംബന്ധിച്ച ബിസിനസ് സമ്മേളനത്തിലും പങ്കെടുത്തു.

ബിസിനസ്  നേതാക്കളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, ആഗോള വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും സ്വാഭാവികവും വിശ്വസനീയവുമായ പങ്കാളികളാണെന്ന് വ്യക്തമാക്കി. ഇന്ന് ഈ വേദിയില്‍ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും ബിസിനസ് ശക്തിയും അഭിലാഷവും ഒരുമിച്ചുചേരുകയാണ്. ലോകം അനിശ്ചിതത്വങ്ങളും വിതരണ ശൃംഖലയിലെ പ്രതിസന്ധികളും.  ഊര്‍ജ വെല്ലുവിളികളും നേരിടുന്ന ഈ ഘട്ടത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും വിശ്വസനീയമായ പങ്കാളികളായി മുന്നോട്ടുപോകുന്നത് അതീവ പ്രധാനമാണ്,’ മോദി പറഞ്ഞു.

ബുധനാഴ്ച മെല്‍ബണിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണമാണ് ഒരുക്കിയത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സാംസ്‌കാരിക പൈതൃകം..പ്രതിഫലിപ്പിക്കുന്ന കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി. പരിപാടിയിലെ പ്രധാന ആകര്‍ഷണമായി ഓസ്‌ട്രേലിയ-ഇന്ത്യ ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ‘മാ തുജെ സലാം’ എന്ന ഗാനവും മാറി. പ്രകടനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.

‘ഓസ്‌ട്രേലിയ-ഇന്ത്യ ഓര്‍ക്കസ്ട്രയുടെ ‘മാ തുജെ സലാം’ എന്ന ഹൃദയസ്പര്‍ശിയായ അവതരണം അതിമനോഹരമായിരുന്നു. സംഗീതം ജനങ്ങള്‍ തമ്മിലുള്ള ബന്ധം എത്ര ശക്തമാക്കുന്നുവെന്ന് അത് തെളിയിച്ചു. എല്ലാ കലാകാരന്മാര്‍ക്കും അഭിനന്ദനങ്ങള്‍. വന്ദേ മാതരത്തിന്റെ ആഗോള ജനപ്രീതിയുടെ മറ്റൊരു ഉദാഹരണമാണ് ഈ അവതരണം, പ്രത്യേകിച്ച് അതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍,’ മോദി എക്സില്‍ കുറിച്ചു.

ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിന് പിന്നാലെ നടക്കുന്ന ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം, ഇന്തോ-പസഫിക് മേഖലയിലെ ഇന്ത്യ-ഓസ്‌ട്രേലിയ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നിര്‍ണായക നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്