പിഎം കെയർസ് ഫണ്ട് PM Cares Fund पीएम केयर्स फंड

PM Cares Fund PM care PM Care

പിഎം കെയർസ്  ഫണ്ട്    PM Cares Fund  पीएम केयर्स फंड

പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് (updated) 

 പിഎം കെയർസ്  ഫണ്ട്    PM Cares Fund  पीएम केयर्स फंड

ഞങ്ങളെക്കുറിച്ച് :

കോവിഡ്-19 മഹാമാരി മുന്നോട്ടുവച്ചതുപോലുള്ള ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യങ്ങളെയോ  ദുരിതങ്ങളെയോ  നേരിടുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ ഒരു പ്രത്യേക ദേശീയ ഫണ്ട് ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലിരുത്തി, ദുരിതബാധിതർക്ക് ആശ്വാസം നൽകാനുമായി ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റ്, ‘പ്രൈം മിനിസ്റ്റേഴ്‌സ് സിറ്റിസൺ അസ്സിസ്റ്റൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവഷൻസ് ഫണ്ട്’ (PM CARES Fund) ‘രൂപീകരിച്ചു. പിഎം കെയേഴ്സ് ഫണ്ടിനെ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. The trust deed of PM CARES Fund പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റ് ഡീഡ് 1908 രജിസ്ട്രേഷൻ ആക്ട് പ്രകാരം ന്യൂഡൽഹിയിൽ 2020 മാർച്ച് 27 ന് രജിസ്റ്റർ ചെയ്തു.

ലക്ഷ്യങ്ങൾ :

മനുഷ്യനിർമിതമോ പ്രകൃതിദത്തമോ ആയ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയോ മറ്റേതെങ്കിലും തരത്തിലുള്ള അടിയന്തിരാവസ്ഥ, വിപത്ത് അല്ലെങ്കിൽ ദുരിതം എന്നിവയുമായി ബന്ധപ്പെട്ട്, ആരോഗ്യ, ഫാർമസ്യൂട്ടിക്കൽ സൗകര്യങ്ങൾ സൃഷ്ടിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നതുൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള ദുരിതാശ്വാസമോ സഹായമോ ഏറ്റെടുക്കുക, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾക്കോ പ്രസക്തമായ ഗവേഷണങ്ങൾക്കോ മറ്റും പിന്തുണ നൽകുക.

ദുരിതബാധിത ജനവിഭാഗത്തിന് ധനസഹായമോ, ഗ്രാന്റുകൾ നൽകുകയോ, ബോർഡ് ഓഫ് ട്രസ്റ്റികൾ ആവശ്യമെന്ന് കരുതുന്ന മറ്റ് നടപടികൾ കൈക്കൊള്ളുക.

മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്ക് നിരക്കുന്ന മറ്റേതെങ്കിലും നടപടികൾ കൈക്കൊള്ളുക.

ട്രസ്റ്റിൻ്റെ ഘടന :

പ്രധാനമന്ത്രി, പി‌എം കെയേഴ്സ് ഫണ്ടിന്റെ എക്സ്-അഫീഷ്യോ ചെയർമാനും, ഇന്ത്യൻ ഗവൺമെൻറ്റിന്റെ  പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും, ഫണ്ടിന്റെ എക്സ്-അഫീഷ്യോ ട്രസ്റ്റികളും ആയിരിക്കും.

ഗവേഷണം, ആരോഗ്യം, ശാസ്ത്രം, സാമൂഹ്യ പ്രവർത്തനം, നിയമം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ജീവകാരുണ്യം എന്നീ മേഖലകളിൽ നിന്നുള്ള മൂന്ന് പ്രഗത്ഭരായ വ്യക്തികളെ ട്രസ്റ്റികളായി നിയമിക്കാൻ  നാമനിർദ്ദേശം നൽകാൻ ബോർഡ് ഓഫ് ട്രസ്റ്റികളുടെ (പ്രധാനമന്ത്രി) ചെയർപേഴ്സണ് അധികാരമുണ്ട്.

ട്രസ്റ്റി ആയി നിയമിതനാകുന്ന വ്യക്തി പ്രതിഫലമില്ലാതെ പ്രവർത്തിക്കും.

മറ്റ് വിശദാംശങ്ങൾ :

ഫണ്ട് പൂർണ്ണമായും വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും സ്വമേധയാ ലഭിച്ച സംഭാവനകൾ  അയിരിക്കും, മാത്രമല്ല ഇതിന് ബജറ്റിന്റെ പിന്തുണ ലഭിക്കുകയില്ല. മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് ഫണ്ട് ഉപയോഗപ്പെടുത്തും.

പി‌എം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ 1961 ലെ ആദായനികുതി നിയമപ്രകാരം 100% ഇളവുള്ള 80 ജി ആനുകൂല്യത്തിന് അർഹതയുണ്ട്. പി‌എം കെയേഴ്സ് ഫണ്ടിലേക്കുള്ള സംഭാവനകൾ കമ്പനി ആക്റ്റ്, 2013 പ്രകാരമുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി‌എസ്‌ആർ) ചെലവായി കണക്കാക്കാനും യോഗ്യമാണ്.

പി‌എം കെയേഴ്സ് ഫണ്ടിന്, എഫ്‌സി‌ആർ‌എയ്ക്ക് കീഴിലും ഇളവുണ്ട്, വിദേശ സംഭാവന സ്വീകരിക്കുന്നതിന് പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള സംഭാവനകൾ സ്വീകരിക്കാൻ ഇത് പിഎം കെയേഴ്സ് ഫണ്ടിനെ പ്രാപ്തമാക്കുന്നു. ഇത് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടുമായും (പി‌എം‌എൻ‌ആർ‌എഫ്) അനുരൂപമാണ്. ഒരു പൊതു ട്രസ്റ്റ് എന്ന നിലയിൽ 2011 മുതൽ പി‌എം‌എൻ‌ആർ‌എഫിന് വിദേശ സംഭാവനകളും ലഭിച്ചിട്ടുണ്ട്.

2020-21 കാലയളവിൽ പിഎം കെയേഴ്സ് ഫണ്ടിന് കീഴിൽ 7013.99 കോടി രൂപ സമാഹരിച്ചിട്ടുണ്ട്

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം

കോവിഡ്-19 മഹാമാരി മൂലം മാതാപിതാക്കളെയോ നിയമപരമായ രക്ഷിതാവിനെയോ ദത്തെടുക്കുന്ന മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് 1-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ സ്കോളർഷിപ്പ് സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

2021 കോവിഡ്-19 കേസുകളും ഓക്സിജൻ വിതരണവും

2020 ഒക്ടോബറിൽ, ഇന്ത്യയിലെ ജില്ലാ ആശുപത്രികളിൽ 150 മെഡിക്കൽ ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ഒരു ഓൺലൈൻ ടെൻഡർ പുറപ്പെടുവിച്ചു, പിന്നീട് ആകെ 162 പ്ലാന്റുകളിൽ 12 പ്ലാന്റുകൾ കൂടി ചേർത്തു. ഈ പ്ലാന്റുകൾക്കുള്ള ഫണ്ട് PM CARES ഫണ്ട് വഴി അനുവദിച്ചു. 

കോവിഡ്-19 കേസുകളുടെ വർദ്ധനവിനെത്തുടർന്ന് വ്യാപകമായ ഓക്സിജൻ ക്ഷാമം നേരിടുന്നതിന്, സർക്കാർ ആശുപത്രികളിൽ മൊത്തം 551 ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കുന്നതിനും 100,000 പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങുന്നതിനും ഫണ്ട് അനുവദിച്ചതായി 2021 ഏപ്രിൽ 26 ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയായ പി‌എം‌എൻ‌ആർ‌എഫുമായി സമാനതകളുള്ള പദ്ധതിയാണിത്. ഈ മാർഗം വിദേശരാജ്യങ്ങളിൽ സഹായം വാങ്ങാൻ ഇന്ത്യക്ക് കഴിയും.

പിഎം കെയർസ് ഫണ്ടുമായി ബന്ധപ്പെട്ട് ആശങ്കകൾ ശക്തമായതോടെയാണ് വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തുവന്നത്. പ്രധാനമന്ത്രി ചെയർമാനും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരടങ്ങിയ ട്രസ്‌റ്റിനാണ് പിഎം കെയർസ് ഫണ്ടിന്‍റെ മേൽനോട്ട ചുമതല.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായിട്ടാണ് പിഎം കെയർസ് ആരംഭിച്ചത്. ഇതിലേക്ക് നൽകുന്ന സംഭാവനകൾ നികുതി രഹിതമാക്കുന്നതിനുള്ള ഓർഡിനൻസ് സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു. കൂടുതൽ ആളുകൾക്ക് പദ്ധതിയുമായി ചേർന്ന് നിന്ന് പ്രവർത്തിക്കണമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇളവുകൾ അനുവദിച്ചത്.