നരേന്ദ്രമോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനങ്ങൾ പദവിയിലിരുന്ന പ്രധാനമന്ത്രി Narendra Modi is the longest-serving Prime Minister in India narendramodi indiayil ettavum kooduthal dinangal padaviyilirunna pradhaanamanthri नरेंद्र मोदी भारत के सबसे लंबे समय तक सेवा करने वाले प्रधानमंत्री हैं
Narendra Modi is the longest-serving Prime Minister in India
ഏറ്റവും കൂടുതൽ ദിനങ്ങൾ പദവിയിലിരുന്ന പ്രധാനമന്ത്രി; നെഹ്റുവിന്റെ റെക്കാഡ് മറികടക്കാൻ മോദി, നാളെ 4,399 ദിനങ്ങൾ ( 10/06/2026) പൂർത്തിയാകുന്നു.
നരേന്ദ്രമോദി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനങ്ങൾ പദവിയിലിരുന്ന പ്രധാനമന്ത്രി Narendra Modi is the longest-serving Prime Minister in India narendramodi indiayil ettavum kooduthal dinangal padaviyilirunna pradhaanamanthri नरेंद्र मोदी भारत के सबसे लंबे समय तक सेवा करने वाले प्रधानमंत्री हैं
ന്യൂഡൽഹി: ഏറ്റവും കൂടുതൽ പദവിയിലിരുന്ന പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. നാളെ അദ്ദേഹം ആ ചരിത്ര റെക്കാഡിന് ഉടമയാകും. 2014 മേയ് 26ന് പ്രധാനമന്ത്രി പദത്തിലെത്തിയ നരേന്ദ്രമോദി നാളെ 4,399 ദിനങ്ങളാണ്പൂർത്തിയാക്കുന്നത്.
ഇതോടെ ഏറ്റവും കൂടുതൽ ദിനങ്ങൾ ആ പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് ആണ് മറികടക്കുന്നത്. 1952 മേയ് 13 മുതൽ, മരണപ്പെട്ട 1964 മേയ് 27 വരെ 4,398 ദിനങ്ങളാണ് നെഹ്റു പ്രധാനമന്ത്രി പദവിയിലിരുന്നത്.
ഇന്ദിരാ ഗാന്ധി 4,077 ദിവസം പ്രധാന മന്ത്രി പദവി അലങ്കരിച്ചു പ്രധാനമന്ത്രി പദവിയിൽ 12 വർഷം പിന്നീടവെയാണ് അദ്ദേഹം ഈ ചരിത്ര റെക്കാഡ് കുറിക്കുന്നത്.
ദരിദ്രരരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച 12 വർഷങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ എക്‌സിൽ കുറിച്ചിരുന്നു. ‘ഈ കാലയളവിൽ രാജ്യം നിരവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അതിൽ പ്രധാനം പാവപ്പെട്ടവരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ക്ഷേമമാണ്. പതിറ്റാണ്ടുകളായി പിന്നാക്കാവസ്ഥയിൽ കഴിയുന്നവരിലേക്ക് വികസനത്തിന്റെ നേട്ടങ്ങൾ എത്തിച്ചു.
ജൻധൻ അക്കൗണ്ടുകൾ,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം,സ്വച്ഛ് ഭാരത്,പ്രധാനമന്ത്രി ആവാസ് യോജന,ജൽ ജീവൻ മിഷൻ,ആയുഷ്‌മാൻ ഭാരത് തുടങ്ങിയ സംരംഭങ്ങളിലൂടെ ആളുകൾക്ക് അന്തസും അവസരവും ഉറപ്പാക്കി. ദരിദ്രർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നതും സന്തോഷകരമാണ്’- മോദി എക്സിൽ കുറിച്ചു.
Delighted India Projects